സഞ്ജയ് ദത്തിന് പിറന്നാൾ സമ്മാനം; കൊടുംവില്ലൻ അധീരയുടെ ലുക്ക് പുറത്ത് വിട്ട് അണിയറപ്രവർത്തകർ

കന്നഡ ബാഹുബലി ‘കെജിഎഫി’ന്റെ രണ്ടാം ഭാഗത്തിൽ കൊടുംവില്ലന്‍ അധീരയായി സഞ്ജയ് ദത്ത് അഭിനയിക്കുന്നുണ്ട്. സഞ്ജയ് ദത്തിന്റെ പിറന്നാൾ ദിനമായ ഇന്ന് അധീരയുടെ പുതിയ പോസ്റ്റർ പുറത്ത് വിട്ട്ർകേകുകയാണ് അണിയറ പ്രവർത്തകർ.
2018 ഡിസംബർ 21−നാണ് ചിത്രത്തിന്റെ ആദ്യഭാഗം പുറത്തിറങ്ങിയത്. ആദ്യമായി ഒരു കന്നഡ ചിത്രം അഞ്ചു ഭാഷകളിൽ ഇന്ത്യയിൽ ഉടനീളം പ്രദർശനത്തിനെത്തിയതും ആദ്യമായിരുന്നു. 2460 സ്‌ക്രീനുകളിലാണ് ചിത്രം ആദ്യദിനം റിലീസിനെത്തിയത്. കർണാടകയിൽ ചിത്രത്തിന്റെ ആദ്യദിന കളക്ഷൻ 14 കോടി രൂപയായിരുന്നു. രണ്ടാഴ്ച കൊണ്ടു തന്നെ കെജിഎഫ് 100 കോടി ക്ലബ്ബിലും എത്തിയിരുന്നു.
പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് പ്രശാന്ത് നീൽ, ചന്ദ്രമൗലി എം, വിനയ് ശിവാംഗി എന്നിവർ ചേർന്നാണ്. കോളാറിലെ സ്വർണ ഖനിയുടെ പശ്ചാത്തലത്തിൽ ആണ് ഈ ചിത്രത്തിന്റെ കഥ നമ്മുടെ മുന്നിൽ അവതരിപ്പിച്ചത്. ആദ്യഭാഗത്തിൽ യാഷിനൊപ്പം ശ്രീനിധി ഷെട്ടി, അച്യുത് കുമാർ, മാളവിക അവിനാശ്, അനന്ത് നാഗ്, വസിഷ്ഠ എന്‍ സിംഹ, മിത വസിഷ്ട എന്നിവരും തങ്ങളുടെ മികച്ച പ്രകടനം കൊണ്ട് ശ്രദ്ധ നേടിയിരുന്നു.