ഗർഭിണിയായ ജാമിയ വിദ്യാർത്ഥിനി സഫൂറയ്ക്കു ജാമ്യം


ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധ സമരത്തെ തുടർന്ന് അറസ്റ്റിലായ ജാമിയ മിലയ വിദ്യാർത്ഥിനി സഫൂറ സർഗാറിന് ഡൽഹി ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഇവരുടെ ജാമ്യാപേക്ഷയെ പോലീസ് എതിർത്തില്ല. അന്വേഷണത്തെ തടസപ്പെടുത്താനോ ഡൽഹി വിട്ടുപോകാനോ പാടില്ലെന്ന് കോടതി നിർദേശിച്ചു. 

രണ്ടാഴ്ച കൂടുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥനുമായി ഫോണിൽ ബന്ധപ്പെടണം. 10,000 രൂപ ജാമ്യത്തുക കെട്ടിവയ്ക്കുകയും വേണമെന്നും കോടതി അറിയിച്ചു. ജാമിയ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ മീഡിയാ കോ-ഓര്‍ഡിനേറ്റര്‍ കൂടിയായ സഫൂറ 23 ആഴ്ച ഗർഭിണിയാണ്. കോടതിയിൽ പോലീസിനായി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ജാമ്യാപോക്ഷയെ എതിർത്തില്ല. മാനുഷിക പരിഗണന നൽകിയാണ് ജാമ്യാപേക്ഷയെ എതിർക്കാതിരുന്നത്. ഏപ്രിൽ 10 ന് ആണ് സഫൂറയെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്. ഡൽഹി കലാപവുമായി ബന്ധപ്പെട്ട് നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടെന്നായിരുന്നു കുറ്റം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed