സിബിഎസ്ഇ പ്ലസ്ടു പരീക്ഷ: തീരുമാനം നാളെ ഉണ്ടാകുമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ
ന്യൂഡൽഹി: കൊവിഡിനെ തുടർന്നു മാറ്റിവെച്ച സിബിഎസ്ഇ പ്ലസ്ടു പരീക്ഷകളുടെ നടത്തിപ്പ് സംബന്ധിച്ച കാര്യത്തിൽ തീരുമാനം നാളെ ഉണ്ടാകുമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. പരീക്ഷ ഉപേക്ഷിച്ച് ഇന്‍റേണൽ മാർക്കിന്‍റെ അടിസ്ഥാനത്തിൽ ഫലം പ്രഖ്യാപിക്കണമെന്ന ഹർജിയിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്.
കുട്ടികളുടെ ഉത്കണ്ഠ സർക്കാർ മനസിലാക്കുന്നെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. ഹർജി വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് രണ്ടു മണിക്ക് പരിഗണിക്കാനായി മാറ്റി. മാറ്റിവെച്ച പരീക്ഷകൾ അടുത്തമാസം ഒന്നുമുതൽ പതിനഞ്ച് വരെ നടത്താനായിരുന്നു സിബിഎസ്ഇയുടെ നീക്കം. പരീക്ഷകൾ ഉപേക്ഷിക്കണമെന്ന നിർദ്ദേശം മഹാരാഷ്ട്ര, ഡൽഹി, ഒഡീഷ, സംസ്ഥാനങ്ങളും കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന് മുന്നിൽ വച്ചിട്ടുണ്ട്.

