വാട്‌സ്ആപ്പും ടെലഗ്രാമും ഇനിമുതൽ സിം കാര്‍ഡില്ലാതെ ഉപയോഗിക്കാൻ കഴിയില്ല
ശാരിക
ന്യൂഡല്‍ഹി: സൈബര്‍ തട്ടിപ്പുകളും മൊബൈല്‍ നമ്പറുകളുടെ ദുരുപയോഗവും പൂർണ്ണമായി തടയുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ കർശന നിയന്ത്രണങ്ങളുമായി രംഗത്ത്. വാട്‌സ്ആപ്പ്, ടെലഗ്രാം തുടങ്ങിയ പ്രമുഖ മെസേജിങ് ആപ്പുകള്‍ ഇനിമുതൽ സിം കാര്‍ഡില്ലാതെ ഉപയോഗിക്കാൻ കഴിയില്ല. അക്കൗണ്ടുമായി ബന്ധിപ്പിച്ച രജിസ്റ്റർ ചെയ്ത സിം കാർഡ് ഫോണിൽ ഉണ്ടെങ്കിൽ മാത്രമേ ഇനി ഈ സേവനങ്ങൾ ലഭ്യമാകൂ. ഈ സിം-ബൈന്‍ഡിങ് നിബന്ധനകൾ നടപ്പിലാക്കാനായി ടെലികോം വകുപ്പ് മെസേജിങ് പ്ലാറ്റ്‌ഫോമുകൾക്ക് 2026 ഡിസംബർ 31 വരെയാണ് സമയപരിധി നൽകിയിരിക്കുന്നത്.
അടുത്ത വര്‍ഷം ജനുവരി ഒന്നുമുതല്‍ പുതിയ ചട്ടങ്ങൾ പ്രാബല്യത്തിൽ വരും. അക്കൗണ്ടുമായി ബന്ധിപ്പിച്ച സിം കാര്‍ഡ് ഊരിമാറ്റുകയോ നിര്‍ജ്ജീവമാക്കുകയോ ചെയ്താൽ ഉപയോക്താക്കൾക്ക് മെസേജിങ് അക്കൗണ്ടുകളിലേക്ക് പ്രവേശനം ലഭിക്കില്ല. നിലവിൽ വൈ-ഫൈ മാത്രം ഉപയോഗിച്ച് വാട്സ്ആപ്പും ടെലഗ്രാമും പ്രവർത്തിപ്പിക്കുന്നവർക്ക് ഈ മാറ്റം വലിയ തിരിച്ചടിയാകും. സിം-ബൈന്‍ഡിങ് സംവിധാനത്തെ പിന്തുണയ്ക്കുന്നതിനായി ആപ്പിള്‍ കമ്പനി തങ്ങളുടെ സെപ്റ്റംബറിലെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റിലൂടെ ഐഒഎസിൽ മാറ്റങ്ങൾ വരുത്തിക്കഴിഞ്ഞു. ഒന്നിലധികം ഡിവൈസുകളിൽ അക്കൗണ്ട് ഉപയോഗിക്കുന്നവരും വിദേശയാത്ര നടത്തുന്നവരും ഇനി മുതൽ തങ്ങളുടെ അക്കൗണ്ട് ക്രമീകരണങ്ങൾ പ്രത്യേകം പരിശോധിക്കേണ്ടതുണ്ട്. വ്യാജ അക്കൗണ്ടുകൾ നിർമ്മിച്ച് മറ്റുള്ളവരുടെ പേരിൽ നടത്തുന്ന തട്ടിപ്പുകൾ തടയുകയാണ് ഈ പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.
asda

