അതിർത്തി സംഘർഷം: സൈനിക പിന്മാറ്റത്തിന് ഇന്ത്യ− ചൈന ധാരണ
ന്യൂഡൽഹി: അതിർത്തിയിലെ സംഘർഷാവസ്ഥ അവസാനിപ്പിക്കാൻ ഇന്ത്യയുടേയും ചൈനയുടേയും സൈനിക കമാൻഡർമാർ തമ്മിൽ നടത്തിയ ചർച്ച ഫലം കാണുന്നു. അതിർത്തിയിൽ നിലവിൽ തർക്കമുള്ള മേഖലകളിൽ നിന്നും ഇരുരാജ്യങ്ങളുടേയും സൈനികരെ പിൻവലിക്കാൻ സൈനിക കമാൻഡർമാർ തമ്മിൽ നടത്തിയ ചർച്ചയിൽ ധാരണയായി. ചർച്ചയിൽ പ്രശ്നപരിഹാരത്തിനുള്ള അന്തരീക്ഷമൊരുങ്ങിയിട്ടുണ്ടെന്ന് സൈനിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. കിഴക്കൻ ലഡാക്കിലെ മുഴുവൻ സംഘർഷമേഖലകളിൽ നിന്നും സൈന്യത്തെ പിൻവലിക്കുന്ന കാര്യം ഇരുരാജ്യങ്ങളും ചർച്ച ചെയ്തെന്നും ഇക്കാര്യത്തിൽ പരസ്പരം വിശ്വാസത്തിലെടുത്ത് മുന്നോട്ട് നീങ്ങാൻ ധാരണയായെന്നും കരസേന അറിയിച്ചു.

