ഇത്തവണ ശബരിമല ക്ഷേത്ര ഉത്സവം ഇല്ല


തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ശബരിമല ക്ഷേത്ര ഉത്സവം ഉപേക്ഷിച്ചു. തന്ത്രി കണ്ഠര് മഹേഷ് മോഹനരരും ദേവസ്വം ബോർഡ് പ്രസിഡന്‍റ് എൻ.വാസുവും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ സാന്നിദ്ധ്യത്തിൽ നടത്തിയ ചർ‌ച്ചയിലാണ് തീരുമാനം. ഉത്സവം ഉപേക്ഷിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ‌ അറിയിച്ചു. എന്നാൽ മാസപൂജ ചടങ്ങുകൾ‌ ആചാരപരമായി നടക്കും. ഭക്തർക്ക് പ്രവേശനമില്ലെന്നും മന്ത്രി അറിയിച്ചു. 

നിയന്ത്രണം എത്രകാലത്തേക്കെന്ന് പറയാനാവില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. കോവിഡ് വ്യാപനം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഉത്സവം മാറ്റിവയ്ക്കണമെന്ന് തന്ത്രി കഴിഞ്ഞ ദിവസം കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരത്ത് ദേവസ്വം ബോർ‌ഡ് പ്രസിഡന്‍റും തന്ത്രിയും ചർച്ച നടത്തിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed