ജീവനക്കാരന് കൊവിഡ്: സി.ആർ.പി.എഫ് ആസ്ഥാനം അടച്ചു


ന്യൂഡൽഹി: ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഡൽഹിയിലെ സി.ആർ.പി.എഫ് ആസ്ഥാനം അടച്ചു. ഇവിടേക്ക് ഇനി ആരെയും പ്രവേശിക്കാൻ അനുവദിക്കില്ല. ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ ശുദ്ധീകരണത്തിനായാണ് ആസ്ഥാനം അടച്ചിടുന്നതെന്നും സി.ആർ.പി.എഫ് ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു. ഡൽഹിയിൽ 68 സി.ആർ.പി.എഫ് ജവാന്മാർക്ക് കൂടി കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മയൂർ വിഹാർ ഫേസ്− 3 ഖോഡ കോളനിയിലെ 31−ാം ബറ്റാലിയനിലെ ജവാന്മാർക്കാണ് വൈറസ് ബാധ പോസിറ്റീവ് ആയത്. ഇതോടെ ഈ ബറ്റാലിയിനിലെ മൊത്തം രോഗബാധിതരുടെ എണ്ണം 122 ആയി ഉയരുകയും ചെയ്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed