കോവിഡ് ബാധിതരുടെ എണ്ണം 35 ലക്ഷത്തിലേക്ക്
വാഷിംഗ്ടണ്‍ ഡിസി: ലോകത്താകെയുള്ള കോവിഡ് ബാധിതരുടെ എണ്ണത്തിലെ വർദ്ധനവിന് ശമനമില്ല. ഇതുവരെ ലോകവ്യാപകമായി 34,83,347 പേർക്കാണ് രോഗം ബാധിച്ചിട്ടുള്ളതെന്നാണ് ഔദ്യോഗിക കണക്കുകൾ. 2,44,761 പേർക്കാണ് വൈറസ് ബാധയേത്തുടർന്ന് ജീവൻ നഷ്ടമായത്. 11,08,886 പേർക്ക് മാത്രമാണ് ഇതുവരെ രോഗമുക്തി നേടാനായത്.
വിവിധ രാജ്യങ്ങളിലെ രോഗബാധിതരുടെ എണ്ണം അമേരിക്ക- 1,160,774, സ്പെയിൻ- 2,45,567, ഇറ്റലി- 2,09,328, ഫ്രാൻസ്- 1,68,396, ജർമനി- 1,64,967, ബ്രിട്ടൻ- 1,82,260, തുർക്കി- 1,24,375, ഇറാൻ- 96,448, റഷ്യ- 1,24,054, ബ്രസീൽ- 96,559. മേൽപറഞ്ഞ രാജ്യങ്ങളിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇനി പറയും വിധമാണ്: അമേരിക്ക- 67,444, സ്പെയിൻ- 25,100, ഇറ്റലി- 28,710, ഫ്രാൻസ്- 24,760, ജർമനി- 6,812, ബ്രിട്ടൻ- 28,131, തുർക്കി- 3,336, ഇറാൻ- 6,156, റഷ്യ- 1,222, ബ്രസീൽ- 6,750.

