കൊവിഡ് പോരാളികളെ ആദരിച്ച് സൈന്യം; ആശുപത്രികൾക്ക് മേൽ പുഷ്പവൃഷ്ടി
ന്യൂഡൽഹി: കോവിഡിനെതിരേ പോരാടുന്ന ആരോഗ്യപ്രവർത്തകർക്ക് സൈനിക വിഭാഗങ്ങളുടെ ബിഗ് സല്യൂട്ട്. കപ്പലുകളിൽ ദീപാലങ്കാരം നടത്തിയും കോവിഡ് ആശുപത്രികൾക്കു മീതേ പുഷ്പവൃഷ്‌ടി നടത്തിയും വ്യോമാഭ്യാസ പ്രകടനങ്ങൾ കാഴ്ചവച്ചുമാണ് സേനാവിഭാഗങ്ങളുടെ അഭിവാദ്യം. പോലീസുകാർക്കുള്ള ആദര സൂചകമായിട്ട് ഡൽഹിയിലെ പോലീസ് സ്മാരകത്തിന് മുന്നിൽ പുഷ്പചക്രം സമർപ്പിച്ച് കൊണ്ടാണ് പരിപാടികൾക്ക് തുടക്കമായത്. പിന്നാലെയാണ് കോവിഡ് ആശുപത്രിക്കു മീതേ വ്യോമസേനാ ഹെലികോപ്റ്റർ പുഷ്പവൃഷ്‌ടി നടത്തിയത്. ഇന്ത്യന്‍ വ്യോമസേനയുടെ വിവിധ യുദ്ധ വിമാനങ്ങളും യാത്രാ വിമാനങ്ങളും രാജ്യത്തെ വിവിധ നഗരങ്ങളിൽ ആകാശപ്പരേഡ് നടത്തി. ശ്രീനഗറിൽ നിന്ന് തിരുവനന്തപുരം വരെയും ആസാമിൽ നിന്ന് ഗുജറാത്തിലെ കച്ചുവരെയും വിമാനങ്ങൾ പറന്ന് ആദരമർപ്പിച്ചു.

