തന്‍റെ ജീവൻ രക്ഷിച്ച ഡോക്ടർമാരുടെ പേര് കുഞ്ഞിന് നൽകി ബ്രിട്ടീഷ് പ്രധാനമന്ത്രി


ലണ്ടൻ: കോവിഡ് 19യെ തുടർന്നു തന്നെ ചികിത്സിച്ച ഡോക്ടർമാർക്ക് ആദരവ് അർപ്പിച്ച് ബ്രട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. തന്‍റെ കുഞ്ഞിന് ഡോക്ടർമാരുടെ പേര് നൽകിയാണ് ബോറിസ് അദരം അർപ്പിച്ചത്. വിൽഫ്രെഡ് ലോറി നിക്കോളാസ് ജോണ്‍സണ്‍ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ബോറിസ് ജോണ്‍സനും കുട്ടുകാരി കാരി സൈമണ്ട്സിനും ബുധനാഴ്ചയാണ് ആണ്‍കുട്ടി പിറന്നത്. 

രണ്ട് വിവാഹമോചനങ്ങൾ നടത്തിയിട്ടുള്ള ജോണ്‍സന്‍റെ ആറാമത്തെ കുട്ടിയാണിത്. നിക് പ്രൈസ്, നിക് ഹാർട്ട് എന്നീ ഡോക്ടർമാരോടുള്ള ആദര സൂചകമായാണ് കുഞ്ഞിന്‍റെ പേരിൽ നിക്കോളാസ് ചേർത്തിരിക്കുന്നത്. വിൽഫ്രെഡ് എന്ന പേര് ബോറിസ് ജോണ്‍സന്‍റെ മുത്തച്ഛന്‍റെയും ലോറി എന്ന പേര് കാരി സൈമണ്ടിന്‍റെ മുത്തച്ഛന്‍റെയുമാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed