ബ്രിട്ടനിൽ പ്രൈമറി സ്കൂളുകൾ ജൂണ്‍ ഒന്നിന് തുറക്കും


ലണ്ടൻ: ബ്രിട്ടനിലെ പ്രൈമറി സ്കൂളുകൾ ജൂണ്‍ ഒന്നിന് തുറക്കുമെന്ന് റിപ്പോർട്ട്. രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗണ്‍ ഘട്ടം ഘട്ടമായി നീക്കുന്നതിന്‍റെ ഭാഗമാണ് നടപടിയെന്നാണ് ലഭിക്കുന്ന വിവരം. മന്ത്രിതല യോഗത്തിനു ശേഷം പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ തീരുമാനങ്ങൾ വിശദീകരിക്കാൻ മാധ്യമങ്ങളെ കാണുമെന്നും ഒരു പ്രമുഖ അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

1,83,000ലേറെ ആളുകൾക്കാണ് രാജ്യത്ത് കോവിഡ് ബാധിച്ചത് 28,204 പേർ മരണത്തിന് കീഴടങ്ങുകയും ചെയ്തു. ചില ദിവസങ്ങളിൽ യൂറോപ്യൻ രാജ്യങ്ങളുടെ പട്ടികയിൽ ഏറ്റവും കൂടുതൽ മരണങ്ങൾ സംഭവിച്ചതും ബ്രി്ട്ടനിൽ ആയിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed