ഭർത്താവിന്‍റെ ജൻമദിനാഘോഷത്തിനിടെ ഭാര്യയെ പീഡിപ്പിക്കാൻ ശ്രമം; സുഹൃത്തായ ടെക്കി അറസ്റ്റിൽ


ബംഗളുരു: ജൻമദിനാഘോഷത്തിനിടെ സുഹൃത്തിന്‍റെ ഭാര്യയെ ബലാത്സംഗം ചെയ്ത യുവ സോഫ്റ്റ്വെയർ എഞ്ചിനീയർ അറസ്റ്റിൽ. എച്ച്എസ്ആർ ലേഒൗട്ടിൽ താമസക്കാരനായ നിലഭ് നയൻ എന്നയാളാണ് അറസ്റ്റിലായത്. ബംഗളൂരുവിനു സമീപം ബലന്ദൂരിലെ കസവനഹള്ളിയിൽ ഞായറാഴ്ച രാത്രിയാണു സംഭവം. സുഹൃത്തിന്‍റെ ഭാര്യയുടെ ജൻമദിനാഘോഷത്തിനായാണ് നിലഭ് മറ്റു മൂന്നു സുഹൃത്തുക്കൾക്കൊപ്പം കസവനഹള്ളിയിൽ എത്തിയത്. ഇവിടെ ഒരു കേന്ദ്രത്തിലെ ആഘോഷത്തിനുശേഷം യുവതിയും ഭർത്താവും ഭർത്താവിന്‍റെ സുഹൃത്തുക്കളും മറ്റൊരു സുഹൃത്തിന്‍റെ അപ്പാർട്ട്മെന്‍റിലേക്കു പോയി.  ഇവിടെ ഒരു മുറിയിൽ കിടന്ന യുവതി ക്ഷീണത്താൽ മയങ്ങിപ്പോയി. ഇതിനിടെ നിലഭ് യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. നിലവിളിക്കാൻ ശ്രമിച്ച യുവതിയുടെ വായ പൊത്തി നിലഭ് ആക്രമിക്കാൻ ശ്രമിച്ചു. കുതറി മാറിയ യുവതി ഒച്ചവച്ചതോടെ നിലഭ് സ്ഥലത്തുനിന്നു രക്ഷപ്പെട്ടു. പിന്നീട് യുവതി പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച രാത്രിയോടെ പ്രതിയെ അറസ്റ്റ് ചെയ്തു. ബിഹാർ സ്വദേശിയാണ് നിലഭ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed