ബാ­ങ്കു­കളി­ലെ­ കി­ട്ടാ­ക്കടം കൂ­ടു­തൽ രൂ­ക്ഷമാ­കു­മെ­ന്ന് ആർ.ബി­.ഐയു­ടെ­ മു­ന്നറി­യി­പ്പ്


ന്യൂ­ഡൽ­ഹി­ : കി­ട്ടാ­ക്കടത്തി­ന്റെ­ പി­ടി­യിൽ അമർ­ന്നി­രി­ക്കു­ന്ന ഇന്ത്യൻ ബാ­ങ്കിംഗ് മേ­ഖല കൂ­ടു­തൽ അപകടകരമാ­യ നി­ലയി­ലേ­ക്ക് നീ­ങ്ങു­മെ­ന്ന് റി­സർ­വ്വ് ബാ­ങ്ക്. കി­ട്ടാ­ക്കടത്തി­നാ­യി­ കൂ­ടു­തൽ തു­ക വകയി­രു­ത്തു­ന്നതി­നാൽ രാ­ജ്യത്തെ­ ഏതാ­ണ്ട് എല്ലാ­ ബാ­ങ്കു­കളു­ടെ­യും ലാ­ഭക്ഷമത ഇടി­ഞ്ഞി­ട്ടു­ണ്ടെ­ന്നും ധനകാ­ര്യ സു­സ്ഥി­രതാ­ റി­പ്പോ­ർ­ട്ടിൽ പറയു­ന്നു­. ബാ­ങ്കു­കളു­ടെ­ മൊ­ത്തം കി­ട്ടാ­ക്കടം 2019 മാ­ർ­ച്ച് അവസാ­നത്തോ­ടെ­ മൊ­ത്തം വാ­യ്പയു­ടെ­ 12.2 ശതമാ­നമാ­യി­ ഉയരു­മെ­ന്നാണ് ആർ.ബി­.ഐ നൽ­കു­ന്ന മു­ന്നറി­യി­പ്പ്. 

2018 മാ­ർ­ച്ചിൽ ഇത് 11.6 ശതമാ­നമാ­യി­രു­ന്നു­. കി­ട്ടാ­ക്കടത്തി­ന്റെ­ തോത് കു­റയാ­തെ­ നി­ൽ­ക്കു­ന്നതി­നാൽ ബാ­ങ്കിംഗ് മേ­ഖലയി­ലെ­ പ്രതി­സന്ധി­ തു­ടരു­മെ­ന്ന് ആർ.ബി­.ഐ ചൂ­ണ്ടി­ക്കാ­ട്ടു­ന്നു­. രാ­ജ്യത്ത് നി­ലവിൽ 11 പൊ­തു­മേ­ഖലാ­ ബാ­ങ്കു­കൾ റി­സർവ്­വ് ബാ­ങ്കി­ന്റെ­ തി­രു­ത്തൽ നടപടി­ (പ്രോംപ്റ്റ് കറക്ടീവ് ആക്ഷൻ­) നേ­രി­ടു­കയാ­ണ്. ഈ ബാ­ങ്കു­കളു­ടെ­ മൊ­ത്തം കി­ട്ടാ­ക്കടം വാ­യ്പയു­ടെ­ 21 ശതമാ­നമാണ് നി­ലവിൽ. നടപ്പ് സാ­ന്പത്തി­ക വർ­ഷത്തി­ന്റെ­ അവസാ­നത്തോ­ടെ­ ഇത് 22.3 ശതമാ­നമാ­യി­ ഉയർ­ന്നേ­ക്കു­മെ­ന്ന് ആർ.ബി­.ഐ മു­ന്നറി­യി­പ്പ് നൽ­കു­ന്നു­. തി­രു­ത്തൽ നടപടി­ നേ­രി­ടു­ന്ന 11 ബാ­ങ്കു­കളിൽ ആറെ­ണ്ണത്തിന് മൂ­ലധനത്തി­ന്റെ­ കു­റവും നേ­രി­ടേ­ണ്ടി­ വരും. 

ഐ.ഡി­.ബി­.ഐ ബാ­ങ്ക്, യൂ­ക്കോ­ ബാ­ങ്ക്, സെ­ൻ­ട്രൽ ബാ­ങ്ക് ഓഫ് ഇന്ത്യ, ബാ­ങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർ­സീസ് ബാ­ങ്ക്, ദേ­ന ബാ­ങ്ക്, ഓറി­യന്റൽ ബാ­ങ്ക് ഓഫ് കൊ­മേ­ഴ്സ്, ബാ­ങ്ക് ഓഫ് മഹാ­രാ­ഷ്ട്ര, യു­ണൈ­റ്റഡ് ബാ­ങ്ക് ഓഫ് ഇന്ത്യ, കോ­ർ­പ്പറേ­ഷൻ ബാ­ങ്ക്, അലഹബാദ് ബാ­ങ്ക് എന്നി­വയാണ് ആർ.ബി­.ഐയു­ടെ­ തി­രു­ത്തൽ നടപടി­ നേ­രി­ടു­ന്നത്. 

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed