ക്ഷേ­ത്ര ദർ­ശനത്തി­നി­ടെ­ രാ­ഷ്ട്രപതി­യേ­യും ഭാ­ര്യയേ­യും തടസ്സപ്പെ­ടു­ത്തി­യ സംഭവത്തിൽ അന്വേ­ഷണം


ന്യൂ­ഡൽ­ഹി­ : ഒഡീ­ഷയി­ലെ­ പു­രി­ ജഗന്നാ­ഥ ക്ഷേ­ത്ര സന്ദർ­ശനത്തി­നി­ടെ­ രാ­ഷ്ട്രപതി­ രാംനാഥ് കോവി­ന്ദി­നും ഭാ­ര്യ സവി­താ­കോ­വി­ന്ദി­നും ജീ­വനക്കാ­രിൽ നി­ന്നും മോ­ശം അനു­ഭവം ഉണ്ടാ­യ സംഭവത്തിൽ പു­രി­ ജി­ല്ലാ­ ഭരണകൂ­ടം അന്വേ­ഷണത്തിന് ഉത്തരവി­ട്ടു­. മാ­ർ­ച്ച് 18ന് ആണ് സംഭവം നടന്നത്. ദർ­ശനത്തി­നി­ടെ­ ജീ­വനക്കാ­രിൽ ചി­ലർ രാ­ഷ്ട്രപതി­യു­ടെ­ ദർ­ശനം തടസ്സപ്പെ­ടു­ത്തു­കയും ഉന്തും തള്ളു­മു­ണ്ടാ­ക്കി­ ഇരു­വരേ­യും ശല്­യപ്പെ­ടു­ത്തു­കയും ചെ­യ്തതാ­യാണ് റി­പ്പോ­ർ­ട്ട്. 

സംഭവത്തിൽ രാ­ഷ്ട്രപതി­ഭവൻ പു­രി­ കളക്ടർ അരവി­ന്ദ് അഗർ­വാ­ളി­നെ­ അതൃ­പ്തി­ അറി­യി­ച്ചി­രു­ന്നു­. തു­ടർ­ന്ന് ക്ഷേ­ത്രം അധി­കൃ­തർ ജീ­വനക്കാ­ർ­ക്ക് കാ­രണം കാ­ണി­ക്കൽ നോ­ട്ടീസ് നൽ­കി­യി­രു­ന്നു­. ഇതോ­ടെ­യാണ് സംഭവം പു­റത്തറി­ഞ്ഞത്. അതി­നി­ടെ­ രാ­ഷ്ട്രപതി­യു­ടെ­ സന്ദർ­ശനത്തി­നി­ടെ­ വി­ശി­ഷ്ടാ­തി­ഥി­കളെ­ കാ­ണാ­നും സംസാ­രി­ക്കാ­നു­മു­ള്ള തി­രക്കി­നി­ടയിൽ സംഭവി­ച്ചതാ­ണെ­ന്നും ക്ഷേ­ത്ര ജീ­വനക്കാർ മനഃപൂ­ർ­വം ശല്­യം ചെ­യ്തതല്ലെ­ന്നും ക്ഷേ­ത്രം അധി­കാ­രി­കൾ വി­ശദീ­കരി­ച്ചു­.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed