ഭക്ഷ്യ വസ്തു­ക്കളിൽ‍ മാ­യം : നി­യമം കർ­ക്കശമാ­ക്കി­ കേ­ന്ദ്രം


ന്യൂ­ഡൽ­ഹി­ : ഭക്ഷണത്തിൽ മാ­യം ചേ­ർ­ക്കു­ന്നതി­നെ­തി­രാ­യ നി­യമം ‍ കർ‍­ശനമാ­ക്കാ­നൊ­രു­ങ്ങി­ കേ­ന്ദ്ര സർ‍­ക്കാർ. 2006ലെ­ ഭക്ഷ്യസു­രക്ഷാ­നി­യമം 2011ലാണ് കേ­ന്ദ്രം വി­ജ്ഞാ­പനം ചെ­യ്തത്. ആ നി­യമത്തി­ലാണ് സു­പ്രീംകോ­ടതി­യു­ടെ­ നി­ർദ്­ദേ­ശാ­നു­സരണം നൂ­റോ­ളം ഭേ­ദഗതി­കൾ‍ കൊ­ണ്ടു­ വരു­ന്നത്. കരട് നി­യമപ്രകാ­രം ഭക്ഷണത്തിൽ മാ­യം ചേ­ർ­ക്കു­ന്നവർ­ക്കു­ള്ള ശി­ക്ഷ ജീ­വപര്യന്തമാ­ക്കി­ ഉയർ­ത്തും. 10 ലക്ഷം രൂ­പ പി­ഴയും ഈടാ­ക്കും. ഭക്ഷ്യസു­രക്ഷ ഉദ്യോ­ഗസ്ഥരെ­ ഭീ­ഷണപ്പെ­ടു­ത്തു­ന്നവരു­ടെ­ ശി­ക്ഷയി­ലും വർദ്‍­ധനവ് വരു­ത്തി­യി­ട്ടു­ണ്ട്. ഉയർ‍­ന്ന ശി­ക്ഷ 6 മാ­സത്തിൽ‍ കു­റയാ­ത്ത തടവ് ശി­ക്ഷയും 5 ലക്ഷം രൂ­പ പി­ഴയു­മാ­കും. നി­ലവി­ലിത് 3 മാ­സം തടവ് ശി­ക്ഷയും ഒരു­ ലക്ഷം രൂ­പ പി­ഴയു­മാ­ണ്.

എല്ലാ­ സംസ്ഥാ­നങ്ങളി­ലും ഭക്ഷ്യസു­രക്ഷാ­ അതോ­റി­റ്റി­കളും പരാ­തി­കൾ പരി­ഹരി­ക്കു­ന്നതി­നു­ള്ള ട്രി­ബ്യൂ­ണലു­കളും സ്ഥാ­പി­ക്കണമെ­ന്നും കരട് നി­യമത്തി­ലു­ണ്ട്. ഭക്ഷ്യ സു­രക്ഷാ­ നി­ധി­ എന്ന പേ­രിൽ‍ ക്യാ­ന്പയി­നു­കളും കരട് നി­യമത്തിൽ‍ നി­ർ­ദ്ദേ­ശി­ക്കു­ന്നു­. ഭക്ഷണത്തിൽ മാ­യം ചേ­ർ­ത്താ­ലു­ള്ള ഉയർ‍­ന്ന ശി­ക്ഷ ജീ­വപര്യന്തവും 10 ലക്ഷം രൂ­പ പി­ഴയു­മാ­കും. ഭക്ഷ്യ സു­രക്ഷാ­ ഉദ്യോ­ഗസ്ഥരെ­ ഭീ­ഷണി­പ്പെ­ടു­ത്തി­യാ­ലു­ള്ള ശി­ക്ഷയി­ലും വർദ്‍­ധനവു­ണ്ടാ­കും. നി­യമ ഭേ­ദഗതി­യു­ടെ­ കരടിൽ ഫുഡ് സേ­ഫ്‍റ്റി­ അതോ­റി­റ്റി­ സംസ്ഥാ­നങ്ങളു­ടെ­ അഭി­പ്രാ­യം തേ­ടി­.

ജൂ­ലൈ­ രണ്ടി­നകം എല്ലാ­ സംസ്ഥാ­നങ്ങളും അഭി­പ്രാ­യം സമർ‍­പ്പി­ക്കാ­നാണ് നി­ർ­ദ്ദേ­ശം.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed