ചന്ദ്രഗിരി മലയിൽ മലയാളി പെൺകുട്ടിയെ കാണാതായി; തെരച്ചിൽ ഊർജ്ജിതം


ഷീബ വിജയൻ

കർണാടകയിലെ ചിക്കമംഗളൂരുവിൽ വിനോദസഞ്ചാരത്തിനെത്തിയ മലയാളി പെൺകുട്ടിയെ കാണാതായി. പാലക്കാട് കടമ്പഴിപ്പുറം സ്വദേശിനി ശ്രീനന്ദയെയാണ് (14) ചന്ദ്രഗിരി മലയ്ക്ക് മുകളിൽ നിന്ന് കാണാതായത്. ചൊവ്വാഴ്ച വൈകിട്ട് കാണാതായ പെൺകുട്ടിക്കായി പോലീസും വനംവകുപ്പും സംയുക്തമായി തെരച്ചിൽ നടത്തിവരികയാണ്. പാലക്കാട് നിന്ന് ഡ്രോണുകൾ ഉൾപ്പെടെയുള്ള ആധുനിക സജ്ജീകരണങ്ങളുമായി പ്രത്യേക അന്വേഷണ സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. 40 പേരടങ്ങുന്ന വിനോദസഞ്ചാര സംഘത്തോടൊപ്പമാണ് പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ശ്രീനന്ദ എത്തിയത്.

article-image

dqswaeqwqw

You might also like

  • Lulu Exchange
  • Straight Forward

Most Viewed