ജമ്മു­കശ്മീർ‍ ഉപമു­ഖ്യമന്ത്രി­യാ­യി­ കവി­ന്ദർ‍ ഗു­പ്ത സത്യപ്രതി­ജ്ഞ ചെ­യ്തു­


ശ്രീനഗർ‍ : ജമ്മുകശ്മീർ‍ ഉപമുഖ്യമന്ത്രിയായി കവിന്ദർ‍ ഗുപ്ത സത്യപ്രതിജ്ഞ ചെയ്തു. മന്ത്രിസഭാ പുനഃ‍ക്രമീകരണത്തിന്റെ ഭാഗമായി ഉപമുഖ്യമന്ത്രിയായിരുന്ന നിർ‍മൽ‍ സിംഗ് രാജിവെച്ച സാഹചര്യത്തിലാണ് കവിന്ദർ‍ ഗുപ്ത പുതിയ ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റത്. ശ്രീനഗറിലെ കൺ‍വെൻ‍ഷൻ സെന്ററിലായിരുന്നു ചടങ്ങുകൾ‍ നടന്നത്. ഉപമുഖ്യമന്ത്രി ഉൾപ്പെടെ എട്ട് പേർ പുതുതായി മന്ത്രിസഭയിലേയ്ക്ക് സത്യപ്രതിജ്ഞ ചെയ്തു. 

സത്പാൽ ശർമ്മ, രാജീവ് ജസ്റോട്ടിയ, ദേവീന്ദർ കുമാർ മനിയാൽ, ശക്തി രാജ് എന്നിവരാണ് മന്ത്രിസഭയിലെത്തിയ മറ്റ് ബി.ജെ.പി അംഗങ്ങൾ. ബി.ജെ.പി അംഗങ്ങളെ കൂടാതെ രണ്ട് പി.ഡി.പി പ്രവർത്തകരും മന്ത്രിസഭാ പുനഃസംഘടനയിൽ ഉൾപ്പെട്ടിട്ടുണ്ട്. മുഹമ്മദ് ഖാലിൽ ബന്ദ്, അഷ്റഫ് മിർ എന്നിവരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. കവീന്ദർ ഗുപ്തയ്ക്ക് പകരം നിർമ്മൽ സിംഗ് നിമയസഭ സ്പീക്കറാകും. ഗവർണർ എൻ.എൻ വോറയാണ് സത്യവാചകം ചൊല്ലികൊടുത്തത്.

പി.ഡി.പി നേതാവ് മെഹബൂബ മുഫ്തിയുടെ സർ‍ക്കാരിൽ‍ കൂട്ടുകക്ഷിയാണ് ബി.ജെ.പി. കഠ്്വാ വിഷയത്തിന് ശേഷം രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ‍ പി.ഡി.പിക്കും ബി.ജെ.പിക്കും ഇടയിൽ‍ മധ്യസ്ഥത വഹിച്ചിരുന്ന വ്യക്തിയാണ് നിർ‍മ്മൽ‍ സിംഗ്. കഠ്്വാ കേസിൽ ഭൂരിഭാഗം ബി.ജെ.പി നേതാക്കളും സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടപ്പോൾ‍ ക്രൈംബ്രാഞ്ച് അന്വേഷണം മതിയെന്ന് മുഫ്തിയുടെ നിലപാടിനെ പിന്തുണയ്ക്കുകയാണ് നിർ‍മ്മൽ‍ സിംഗ് ചെയ്തത്.

അതിനിടെ, മന്ത്രിസഭാ പുനഃസംഘടന ഏതെങ്കിലും പ്രശ്നത്തിന്‍റെ അടിസ്ഥാനത്തിലല്ലെന്നും ജനാധിപത്യപ്രക്രിയയിലെ സാധാരണ നടപടി മാത്രമാണിതെന്നും കേന്ദ്രമന്ത്രി ജതേന്ദ്ര സിംഗ് അഭിപ്രായപ്പെട്ടു. പുനഃസംഘടനയ്ക്ക് കഠ്്വ സംഭവവുമായി ഒരു ബന്ധവുമില്ലെന്ന് ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി രാം മാധവും വ്‍യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed