കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിയന്ത്രണം വേണം: കേന്ദ്ര സർക്കാരിന് സുപ്രീം കോടതിയുടെ കർശന മുന്നറിയിപ്പ്


ശാരിക

ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ കർശന നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ അക്കൗണ്ട് തുറക്കുന്നതിന് പ്രായപരിധിയും നിയന്ത്രണങ്ങളും ഏർപ്പെടുത്തുന്നത് ഉൾപ്പെടെ, കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കാൻ വ്യക്തമായ നിയമപരമായ ചട്ടങ്ങൾ രൂപീകരിക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു.

പ്രായപൂർത്തിയാകാത്തവർ സോഷ്യൽ മീഡിയയിൽ അക്കൗണ്ടുകൾ തുറക്കുമ്പോൾ നിലവിലുള്ള നിയമങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് കേന്ദ്രം ഉറപ്പാക്കണം. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് നിർണ്ണായകമായ ഈ വിഷയം പരിഗണിച്ചത്. കുട്ടികളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന എൻ.ജി.ഒയായ 'ജസ്റ്റ് റൈറ്റ്സ് ഫോർ ചിൽഡ്രൻ അലയൻസ്' സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിലാണ് കോടതിയുടെ ഈ ഉത്തരവ്.

18 വയസ്സിന് താഴെയുള്ള കുട്ടികൾ സ്വതന്ത്രമായി സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സൃഷ്ടിക്കുന്നതും ഉപയോഗിക്കുന്നതും തടയാൻ കർശന സുരക്ഷാ സംവിധാനങ്ങളും സാങ്കേതിക 'ഫയർവാളുകളും' ഏർപ്പെടുത്തണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. കുട്ടികൾക്കിടയിലെ ലഹരി ഉപയോഗവും സൈബർ കുറ്റകൃത്യങ്ങളും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സുപ്രീം കോടതിയുടെ ഈ ഇടപെടൽ ഏറെ ശ്രദ്ധേയമാണ്.

article-image

dgtereew

You might also like

  • Lulu Exchange
  • Straight Forward

Most Viewed