മോ­ദി­ക്ക് അറുന്നൂ­റി­ലധി­കം അദ്ധ്യാ­പകരു­ടെ­ കത്ത്


ന്യൂഡൽഹി : രാജ്യത്ത് പെൺകുട്ടികൾക്ക് നേരെ നടക്കുന്ന പീഡന ശ്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറുന്നൂറിലധികം അദ്ധ്യാപകരുടെ കത്ത്. ഇന്ത്യക്കകത്തും പുറത്തുമുള്ള 637 അദ്ധ്യാപകരാണ് സർക്കാരിലുള്ള തങ്ങളുടെ അതൃപ്തി അറിയിച്ച് മോദിക്ക് കത്തെഴുതിയത്.

നിശബ്ദത പാലിക്കാൻ ഞങ്ങൾക്ക് കഴിയില്ല. അതുകൊണ്ടു തന്നെയാണ് ഈ കത്ത് എഴുതുന്നത്. ഒരു കൊച്ചു പെൺകുട്ടിയുടെ തകർന്ന ശരീരവും, പീഡിപ്പിക്കപ്പെട്ട സ്ത്രീയും ഭീരുത്വത്തേയും കഠിനഹൃദയത്വത്തേയുമാണ് സൂചിപ്പിക്കുന്നത്. അമേരിക്ക, ബ്രിട്ടൺ, ആസ്ട്രേലിയ എന്നിവിടങ്ങളിൽ നിന്നുള്ള ഇരുന്നൂറോളം അദ്ധ്യാപകരും, ഗവേഷകരും എഴുതിയ കത്തിൽ പറയുന്നു. കഠ്്വ സംഭവത്തിലെ കുറ്റവാളികളെ രക്ഷിക്കാനും ന്യായീകരിക്കാനും നടന്ന ശ്രമങ്ങളെ കത്തിൽ രൂക്ഷമായി വിമർശിക്കുന്നുണ്ട്.

ഉന്നാവോ, കഠ്്വ സംഭവങ്ങളിൽ പ്രതിഷേധമറിയിച്ച് മുൻ ഉന്നത സിവിൽ സർവീസ് ഉദ്യോഗസ്ഥർ മോദിക്ക് കത്തെഴുതിയതിന് പിന്നാലെയാണ് അദ്ധ്യാപകരും രംഗത്തെത്തിയത്.

You might also like

  • Straight Forward

Most Viewed