മോ­ഡി­ക്കെ­തി­രെ­ രൂ­ക്ഷ വി­മർ­ശനവു­മാ­യി­ രാ­ഹുൽ ഗാ­ന്ധി­


ന്യൂഡൽഹി : രാജ്യത്ത് രൂപം കൊണ്ട കറൻസി ക്ഷാമത്തിൽ പ്രതികരണവുമായി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. നരേന്ദ്ര മോദി ബാങ്കിംഗ് മേഖലയെ നിലംപരിശാക്കിയെന്ന് അദ്ദേഹം പറഞ്ഞു. മുപ്പതിനായിരം കോടിയുമായി നീരവ് മോദി രാജ്യം വിട്ടു. പ്രധാനമന്ത്രി അതേ കുറിച്ച് ഒരക്ഷരം മിണ്ടിയില്ല. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ നമ്മുടെ കീശയിലിൽനിന്ന് തട്ടിയെടുത്ത് അദ്ദേഹം നീരവിന്റെ പോക്കറ്റിൽ ഇട്ടുകൊടുത്തതിനെ തുടർന്നാണ് വരിനിൽക്കാൻ നാം നിർബന്ധിതരായത്− രാഹുൽ ആരോപിച്ചു.

അതേസമയം സർക്കാർ നിരവധി നിയമങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും അവയൊന്നും എന്തുകൊണ്ടാണ് ഗ്രാമങ്ങളിൽ ശരിയായ രീതിയിൽ നടപ്പിൽ വരുത്താത്തത്  എന്ന സ്വന്തം മണ്ധലമായ അമേത്തിയിലെ സ്കൂൾ വിദ്യാർത്ഥികളുടെ ചോദ്യത്തിന് ഈ ചോദ്യം നിങ്ങൾ മോദിജിയോട് ചോദിക്കൂ. ഇത് എന്റെ സർക്കാരല്ല. കോൺഗ്രസ് അധികാരത്തിൽ വരുന്പോൾ നിങ്ങൾ ഈ ചോദ്യം എന്നോടു ചോദിക്കൂ എന്ന് രാഹുൽ പറഞ്ഞു. അമേത്തിയിലെ വൈദ്യുതി പ്രശ്നമാണ് ഒരു വിദ്യാർത്ഥി ചൂണ്ടിക്കാട്ടിയത്. യോഗി സർക്കാരാണ് അമേത്തി ഭരിക്കുന്നത്. ഞാൻ അമേത്തിയിലെ എം.പിയാണ്. എന്നാൽ എന്റെ ജോലി ലോക്സഭയിൽ നിയമനിർമ്മാണമാണ്. 

ഉത്തർപ്രദേശ് ഭരിക്കുകയെന്നത് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ജോലിയാണ്. എന്നാൽ അദ്ദേഹത്തിന് മറ്റ് പല കാര്യങ്ങളും ചെയ്യുന്നതിനാണ് തിരക്ക്. രാഹുൽ പറഞ്ഞു. വൈദ്യുതി, വെള്ളം, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളിൽ യോഗി സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും വിദ്വേഷ പ്രചരണം മാത്രമാണ് അവരുടെ പണിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അമേത്തി, റായ്ബറേലി എന്നിവടങ്ങളിൽ രാഹുൽ ഗാന്ധി നടത്തുന്ന മൂന്ന് ദിവസത്തെ സന്ദർശനം തിങ്കളാഴ്ചയാണ് ആരംഭിച്ചത്. കാർഷിക കടങ്ങൾ എഴുതിത്തള്ളാൻ തയ്യാറാവാത്ത യു.പി സർക്കാരിനെതിരെ രൂക്ഷവിമർശനമാണ് രാഹുൽ ഗാന്ധി ഉയർത്തിയത്. മുതലാളിമാർക്ക് 2.5 ലക്ഷം കോടിയുടെ വായ്പകൾ എഴുതിത്തള്ളിയ മോദി സർക്കാർ കർഷകരുടെ കടങ്ങൾ എഴുതിത്തള്ളാൻ തയ്യാറാവുന്നില്ലെന്നും സർക്കാരിന് അക്കാര്യ
ത്തിൽ നയങ്ങളൊന്നുമില്ലെന്നും അദ്ദേഹം വിമർശിച്ചു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed