സംസ്ഥാനത്ത് ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യം; 12 ജില്ലകളിൽ യെല്ലോ അലർട്ട്, പാലക്കാട് 40 ഡിഗ്രി കടന്നേക്കും


ഷീബ വിജയൻ I കേരളം

തിരുവനന്തപുരം: കേരളത്തിൽ കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാനിർദേശം നൽകി. ശനി, ഞായർ ദിവസങ്ങളിൽ സംസ്ഥാനത്തെ താപനില സാധാരണയേക്കാൾ ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന പാലക്കാട് ജില്ലയിൽ താപനില 40°C വരെ ഉയർന്നേക്കാം. കൊല്ലം ജില്ലയിൽ 39°C വരെയും തൃശൂർ, കോട്ടയം ജില്ലകളിൽ 38°C വരെയും താപനില ഉയരാൻ സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 37°C വരെയും തിരുവനന്തപുരത്ത് 36°C വരെയുമാണ് പ്രതീക്ഷിക്കുന്ന താപനില. ഉയർന്ന ചൂടിനൊപ്പം അന്തരീക്ഷത്തിലെ ഈർപ്പവും വർദ്ധിക്കുന്നതിനാൽ മലയോര മേഖലകളൊഴികെ മറ്റിടങ്ങളിൽ കടുത്ത അസ്വസ്ഥത അനുഭവപ്പെട്ടേക്കാം.

അതേസമയം, ചൂടിനിടയിലും വൈകുന്നേരങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. ഇടിമിന്നൽ അപകടകാരിയായതിനാൽ പൊതുജനങ്ങൾ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു.

article-image

fghh

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed