ആലപ്പുഴയിൽ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു


ഷീബ വിജയൻ I കേരളം

ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം. വൈശ്യംഭാഗം പുതുവന വീട്ടിൽ ഇന്ദിര (65) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെ വീടിനോട് ചേർന്നുള്ള ശുചിമുറിക്ക് മുന്നിൽ വെച്ചാണ് ഇന്ദിരയ്ക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റത്.

കടിയേറ്റ ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ഇവരെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും ആന്റിവെനം ഉൾപ്പെടെയുള്ള ചികിത്സകൾ നൽകുകയും ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാത്രി ഒൻപതരയോടെയാണ് മരണം സംഭവിച്ചത്. മൃതദേഹം നിലവിൽ മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

article-image

dscfsd

You might also like

  • Lulu Exchange
  • Straight Forward

Most Viewed