റോഡുകളിൽ അഭ്യാസപ്രകടനം: ബൈക്ക് യാത്രക്കാർക്കെതിരെ കർശന നടപടിയുമായി ദുബായ് പോലീസ്


പ്രദീപ് പുറവങ്കര I ഗൾഫ്

ദുബായ്: പൊതുനിരത്തുകളിൽ അപകടകരമായ രീതിയിൽ ബൈക്ക് അഭ്യാസങ്ങൾ നടത്തുകയും ട്രാഫിക് നിയമങ്ങൾ ലംഘിക്കുകയും ചെയ്ത നിരവധി യുവാക്കൾക്കെതിരെ ദുബായ് പോലീസ് കർശന നടപടി സ്വീകരിച്ചു. തിരക്കേറിയ റോഡുകളിൽ മറ്റ് വാഹനങ്ങൾക്കിടയിലൂടെ അമിതവേഗതയിൽ പായുകയും ഒരു ചക്രത്തിൽ ബൈക്ക് ഓടിക്കുകയും (വീലിംഗ്) ചെയ്തവരെയാണ് പോലീസ് പിടികൂടിയത്.

ഇത്തരത്തിലുള്ള പ്രവൃത്തികൾ ബൈക്ക് യാത്രക്കാരുടെ മാത്രമല്ല, മറ്റ് വാഹനയാത്രക്കാരുടെയും ജീവന് വലിയ ഭീഷണിയാണെന്ന് ദുബായ് പോലീസ് ട്രാഫിക് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ജുമാ സാലിം ബിൻ സുവൈദാൻ പറഞ്ഞു. ട്രാഫിക് പട്രോളിംഗ് ശക്തമാക്കിയതിനെത്തുടർന്നാണ് നിയമലംഘകരെ കണ്ടെത്തിയത്. നിയമങ്ങൾ പാലിക്കാത്തതും അശ്രദ്ധമായി വാഹനം ഓടിക്കുന്നതും ഗുരുതരമായ അപകടങ്ങൾക്ക് കാരണമാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

നിയമലംഘനം നടത്തിയവരുടെ ബൈക്കുകൾ പോലീസ് കണ്ടുകെട്ടിയിട്ടുണ്ട്. പിടിയിലായവർക്കെതിരെ ട്രാഫിക് നിയമപ്രകാരം തുടർ നടപടികൾ സ്വീകരിച്ചു വരികയാണ്. പൊതുസുരക്ഷ ഉറപ്പാക്കുന്നതിനായി വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്നും ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ ഉണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി.

article-image

fsfdsf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed