ശ്രീനാരായണ തത്ത്വചിന്തകൻ മുനി നാരായണ പ്രസാദ് അന്തരിച്ചു; വിടവാങ്ങിയത് പത്മശ്രീ ജേതാവും നാരായണ ഗുരുകുലം അധിപനും


ഷീബ വിജയൻ I കേരളം

വർക്കല: പ്രമുഖ ചിന്തകനും എഴുത്തുകാരനും നാരായണ ഗുരുകുലം അധിപനുമായ മുനി നാരായണ പ്രസാദ് (87) അന്തരിച്ചു. ശനിയാഴ്ച പുലർച്ചെ 3.55-ന് തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം. ഇന്ത്യൻ തത്ത്വചിന്തയെയും വേദാന്തത്തെയും ആധുനിക തലമുറയ്ക്ക് ലളിതമായി പകർന്നുനൽകിയ അദ്ദേഹം രാജ്യം പത്മശ്രീ നൽകി ആദരിച്ച വ്യക്തിത്വമാണ്.

സിവിൽ എൻജിനീയറായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം, 1968-ൽ പൊതുമരാമത്ത് വകുപ്പിലെ ജോലി രാജിവെച്ചാണ് നാരായണ ഗുരുവിന്റെ ശിഷ്യനായ നടരാജ ഗുരു സ്ഥാപിച്ച നാരായണ ഗുരുകുലത്തിൽ ചേർന്നത്. 1999-ൽ ഗുരുകുലത്തിന്റെ തലവനായി ചുമതലയേറ്റു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഗുരുകുലത്തിന്റെ പ്രവർത്തനം സിംഗപ്പൂർ, ഫിജി, അമേരിക്ക തുടങ്ങിയ വിദേശ രാജ്യങ്ങളിലേക്കും വ്യാപിപ്പിച്ചു.

മലയാളത്തിലും ഇംഗ്ലീഷിലുമായി 130-ലധികം പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. ഉപനിഷത്തുകൾക്കുള്ള വ്യാഖ്യാനങ്ങൾ, ഭഗവദ്ഗീതയെക്കുറിച്ചുള്ള 'ലൈഫ്‌സ് പിൽഗ്രിമേജ് ത്രൂ ഗീത', നാരായണ ഗുരുവിന്റെ സമ്പൂർണ്ണ കൃതികൾ എന്നിവ അദ്ദേഹത്തിന്റെ പ്രധാന സംഭാവനകളാണ്. 2024-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ച അദ്ദേഹത്തിന് കേരള സാഹിത്യ അക്കാദമി അവാർഡ് ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

article-image

dsfdsf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed