ശരദ് പവാർ ആശുപത്രിയിൽ; ആരോഗ്യനില തൃപ്തികരമെന്ന് അധികൃതർ


ശാരിക I ദേശീയം

മുംബൈ: നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എസ്.പി) അധ്യക്ഷനും രാജ്യസഭാ എം.പിയുമായ ശരദ് പവാറിനെ മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് ദിവസം മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം പതിവ് ആരോഗ്യ പരിശോധനകളുടെ ഭാഗമായാണ് എത്തിയതെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. അദ്ദേഹത്തിന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി കൂടിയായ പവാറിനെ മുൻപ് നെഞ്ചിലെ അണുബാധയെയും നിർജ്ജലീകരണത്തെയും തുടർന്ന് രണ്ട് തവണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഈ മാസം ആദ്യവാരം രാജ്യസഭയിലേക്ക് വീണ്ടും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം, ശാരീരിക അവശതകൾ മൂലം വീൽചെയറിലിരുന്നാണ് സത്യപ്രതിജ്ഞാ ചടങ്ങുകളിൽ പങ്കെടുത്തത്.

article-image

്േിേ്ി

You might also like

  • Lulu Exchange
  • Straight Forward

Most Viewed