തി​­​ര​ഞ്ഞെ​­​ടു​­​പ്പ് തീ​­​യ​തി­ ചോ​­​ർ​­ന്ന സം​ഭ​വം; ഉ​ന്ന​ത​ത​ല അ​ന്വേ​­​ഷ​ണം നടത്തും


ന്യൂഡൽഹി : കർണാടക നിയമസഭ തിരഞ്ഞെടുപ്പ് തീയതി ചോർന്ന സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണം നടത്താൻ‌ തിരഞ്ഞെടുപ്പ് കമ്മീഷൻ ആഭ്യന്തര സമിതിക്ക് രൂപം നൽകി. തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഉന്നത ഉദ്യോഗസ്ഥരാണ് സമിതിയിലുള്ളത്. മാധ്യമങ്ങളിൽനിന്ന് കമ്മീഷൻ വിവരം തേടി. ഏഴ് ദിവസത്തിനുള്ളിൽ സമിതി അന്വേഷണ റിപ്പോർട്ട് കൈമാറും. 

ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യയുടെ ട്വീറ്റാണ് വിവാദത്തിന് ഇടയാക്കിയത്. കമ്മീഷൻ ഔദ്യോഗികമായി പ്രഖ്യാപിക്കുമുന്പ് മാളവ്യ കർ‍ണാടകത്തിലെ തിരഞ്ഞെടുപ്പ് തീയതി ട്വിറ്ററിലൂടെ പുറത്തുവിട്ടു. സംഭവം വിവാദമായതോടെ അന്വേഷണം നടത്തുമെന്നും ശക്തമായ നടപടിയെടുക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷണർ‍ ഓംപ്രകാശ് റാവത്ത് അറിയിച്ചിരുന്നു.‌ മേയ് 12−ന് വോട്ടെടുപ്പ് നടക്കുന്ന  കർണാടകയിൽ മേയ് 15ന് ആണ് ഫലപ്രഖ്യാപനം.‌

You might also like

  • Lulu Exchange
  • Straight Forward

Most Viewed