സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കം ശക്തം
ന്യൂഡൽഹി : സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യാനുള്ള നീക്കം ശക്തമാക്കി പ്രതിപക്ഷ പാർട്ടികൾ രംഗത്ത്‍. ആരോപണങ്ങളെ അഭിമുഖീകരിക്കുന്നതിൽ ചീഫ് ജസ്റ്റീസ് പരാജയപ്പെട്ടെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ വിലയിരുത്തൽ. ഒരിടവേളയ്ക്ക് ശേഷം നടപടികളുമായി സജീവമായി രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ്.
തൃണമൂൽ കോൺഗ്രസ്, എൻ.സി.പി, സി.പി.എം, തുടങ്ങിയ പാർട്ടികൾ നേരത്തെ തന്നെ സമാന നിലപാട് വ്യക്തമാക്കിയിരുന്നു. ഡൽഹിയിലെത്തിയ മംമ്ത ബാനർജി ഇക്കാര്യം സംബന്ധിച്ച് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണുമായി ചർച്ച നടത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ രാജ്യസഭയിൽ പ്രമേയം അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസ്. രാജ്യസഭയിൽ കൊണ്ടുവരാനുള്ള കരട് പ്രമേയത്തിന്റെ പകർപ്പ് കോൺഗ്രസ് മറ്റ് പ്രതിപക്ഷ പാർട്ടികൾക്ക് കൈമാറി. പ്രമേയത്തിൽ രാജ്യസഭ കോൺഗ്രസ് എം.പിമാർ ഒപ്പ് വെച്ചു.
എൻ.സി.പി അംഗങ്ങളും ഒപ്പ് വെച്ചതായാണ് വിവരം. സഭയിൽ പ്രമേയം കൊണ്ടുവരണമെങ്കിൽ 50 എം.പിമാരുടെ ഒപ്പ് ആവശ്യമാണ്. ഡി.എം.കെ അടക്കമുള്ള പാ
ർട്ടികളുമായി കോൺഗ്രസ് വിഷയം ചർച്ച ചെയ്തിട്ടുണ്ട്. ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്ക്കെതിരെ കഴിഞ്ഞ ജനുവരിയിലാണ് 4 മുതിർന്ന ജഡ്ജിമാർ പരസ്യമായി ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്.

