നീന ലാത് ഗുപ്തയെ കേന്ദ്രസർക്കാർ പുറത്താക്കി
ന്യൂഡൽഹി: നാഷണൽ ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ (എൻ.ഡി.എഫ്.സി) മാനേജിംഗ് ഡയറക്ടർ നീന ലാത് ഗുപ്തയെ കേന്ദ്രസർക്കാർ പുറത്താക്കി. സൺ നെറ്റ്വർക് ചാനലിന് വഴിവിട്ട് സഹായം ചെയ്തുകൊടുത്തെന്ന് കണ്ടെത്തിയാണ് നടപടി. 2006ൽ യു.പി.എ സർക്കാരാണ് നീനയെ നിയമിച്ചത്. കോർപ്പറേഷൻ പണമിടപാടുകളുടെ രേകളൊന്നും സൂക്ഷിക്കാറില്ലെന്ന് നേരത്തെ ഓഡിറ്റിംഗിൽ കണ്ടെത്തിയിരുന്നു.
വാർത്താവിനിമയ മന്ത്രാലയത്തിനു കീഴിലാണ് എൻ.ഡി.എഫ്.സി പ്രവർത്തിക്കുന്നത്. കലാമൂല്യമുള്ളതും കാലികപ്രസക്തവുമായ ചലച്ചിത്ര − ഡോക്യുമെന്ററികളുടെ നിർമാണത്തിനു സഹായം ചെയ്യുക. ചലച്ചിത്ര−സാങ്കേതിക പ്രവർത്തനങ്ങൾക്ക് സൗകര്യം ചെയ്തുകൊടുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് എൻ.ഡി.എഫ്.സി പ്രവർത്തനം ആരംഭിച്ചത്.

