സ്ത്രീശാക്തീകരണം രാഷ്ട്ര പുരോഗതിക്ക് അനിവാര്യം: പ്രധാനമന്ത്രി


ന്യൂഡൽഹി∙ സ്ത്രീശാക്തീകരണം രാഷ്ട്രത്തിന്‍റെ പുരോഗതിക്കു അനിവാര്യമാണെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. പുരോഗതിക്ക് അതിരുകളില്ലെന്ന സന്ദേശമാണ് കല്‍പ്പനാചൗള ലോകത്തിന് നല്‍കിയതെന്നും റേഡിയോ സംഭാഷണപരിപാടിയായ മന്‍കീബാത്തിലൂടെ പ്രധാനമന്ത്രി പറഞ്ഞു.  

എല്ലാ മേഖലകളിലും സ്ത്രീകള്‍ പുരോഗതിയിലേക്ക് കുതിക്കുകയാണ്. പോര്‍വിമാനങ്ങള്‍ നിയന്ത്രിക്കാന്‍ വരെ സ്ത്രീകള്‍ പരിശീലനം നേടികഴിഞ്ഞെന്നും പ്രധാനമന്ത്രി പറഞ്ഞു. പത്മാപുരസ്കാരം നേടിയവരെ പ്രധാനമന്ത്രി അഭിനന്ദിച്ചു. കഴിഞ്ഞ മൂന്നുവര്‍ഷമായി അര്‍ഹതപ്പെട്ടവരുടെ കൈകളിലേക്കാണ് പുരസ്കാരം എത്തിച്ചേരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed