മൽസരിക്കാനില്ലെന്ന് ശ്രീധരൻപിള്ള, കുമ്മനത്തെ പരിഗണിച്ചേക്കും


ആലപ്പുഴ∙ കെ.കെ. രാമചന്ദ്രൻ നായരുടെ വിയോഗത്തെത്തുടർന്നുള്ള ഉപതിരഞ്ഞെടുപ്പു നടപടിക്രമങ്ങളിലേക്കു നീങ്ങുന്ന ചെങ്ങന്നൂരിൽ സ്ഥാനാർഥി ചർച്ചകൾ പുരോഗമിക്കുന്നു. ബിജെപി നേതാവ് പി.എസ്. ശ്രീധരൻപിള്ളയെയാണു പാർട്ടി പരിഗണിക്കുന്നത്. ശ്രീധരൻപിള്ളയില്ലെങ്കിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെ പരിഗണിച്ചേക്കും. മികച്ച പ്രതിച്ഛായയും മണ്ഡലത്തിലെ ബന്ധങ്ങളും ഇരുവർക്കും അനുകൂലമാണെന്നാണു വിലയിരുത്തൽ.

അതേസമയം, ഉപതിരഞ്ഞെടുപ്പിൽ മൽസരിക്കാനില്ലെന്ന നിലപാടാണ് പി.എസ്. ശ്രീധരൻപിള്ളയുടേത്.  മികവും ജനസ്വാധീനവുമുള്ള സ്ഥാനാർഥിയെ പാർട്ടി കണ്ടെത്തുമെന്നും 2016ലെ മാതൃക പിന്തുടർന്നാൽ ബിജെപിക്കു ജയിക്കാമെന്നും ശ്രീധരൻപിള്ള വ്യക്തമാക്കി. കഴിഞ്ഞ തവണ ശ്രീധരൻപിള്ളയായിരുന്നു ചെങ്ങന്നൂരിൽ ബിജെപി സ്ഥാനാർഥിയായി മൽസരിച്ചത്.

കഴിഞ്ഞ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനം നിലനിർത്താൻ ബിജെപി ശ്രമിക്കുമെന്നാണു വ്യക്തമാകുന്നത്. എന്നാൽ ബിജെപിയുമായി പഴയത്ര സുഖകരമായ ബന്ധത്തിലല്ല സഖ്യകക്ഷിയായ ബി‍ഡിജെഎസ്. 2016ൽ ശക്തമായ ത്രികോണ മത്സരം നടന്നതാണിവിടെ. ബിജെപിയുടെ മികച്ച പ്രകടനമായിരുന്നു ഫലത്തെ സ്വാധീനിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed