ഗ്യാനേഷ് കുമാറിന്റെ രാജി: ബാരിക്കേഡിന് മുകളിൽക്കയറി രാഹുലിന്റെ പ്രതിഷേധം; എംപിമാരെ കസ്റ്റഡിയിലെടുത്തു


ഷീബ വിജയൻ

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷ സഖ്യമായ 'ഇൻഡ്യ' എം.പിമാർ പാർലമെന്റിൽ നിന്ന് ഇലക്ഷൻ കമ്മീഷൻ ആസ്ഥാനമായ നിർവാചൻ സദാനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ചൊവ്വാഴ്ച രാവിലെ പാർലമെന്റിന് മുന്നിൽ തടിച്ചുകൂടിയ പ്രതിപക്ഷ ജനപ്രതിനിധികൾ 'ജനാധിപത്യത്തെ സംരക്ഷിക്കുക' എന്നെഴുതിയ ബാനറുകൾ ഉയർത്തിയും മുദ്രാവാക്യങ്ങൾ വിളിച്ചുമാണ് മാർച്ച് നടത്തിയത്.

ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെ എന്നിവരുടെ നേതൃത്വത്തിൽ 150 ഓളം എംപിമാർ പ്രതിഷേധത്തിൽ പങ്കെടുത്തു. പ്രതിഷേധ വഴിയിൽ ഡൽഹി പോലീസ് ബാരിക്കേഡ് ഉയർത്തിയതോടെ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി അടക്കമുള്ളവർ ബാരിക്കേഡിനു മുകളിൽ കയറി പ്രതിഷേധിച്ചു. 3,000ത്തിലധികം പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ച് വൻ സുരക്ഷാ സന്നാഹമാണ് ഡൽഹിയിൽ ഒരുക്കിയിരുന്നത്. മാർച്ച് തടഞ്ഞ പോലീസ് എ.എ. റഹീം, ജോൺ ബ്രിട്ടാസ് തുടങ്ങിയ എം.പിമാരെ കസ്റ്റഡിയിലെടുത്തു. രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കളെ ആകാശവാണി ഭവനിലേക്ക് മാറ്റി. വോട്ടർപട്ടിക പരിഷ്കരണത്തിലെ ക്രമക്കേടുകൾ ആരോപിച്ചാണ് സമരം. അതേസമയം, എ.എ.പിയും ഡി.എം.കെയും ഈ മാർച്ചിൽ നിന്ന് വിട്ടുനിന്നു.

article-image

cdddssd

You might also like

  • Lulu Exchange
  • Straight Forward

Most Viewed