വ്യാപാര വിലക്ക്: കോൺസുലേറ്റ് അടച്ചാൽ ഇസ്രായേൽ നയതന്ത്രജ്ഞരെ പുറത്താക്കുമെന്ന് ബ്രിട്ടൻ
ഷീബ വിജയൻ
അധിനിവേശ വെസ്റ്റ് ബാങ്കിലെ ഇസ്രായേൽ കുടിയേറ്റ കേന്ദ്രങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങളുടെ വ്യാപാരത്തിന് യു.കെ വിലക്കേർപ്പെടുത്തിയതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്ര പോര് രൂക്ഷമായി. യു.കെയുടെ നടപടിക്ക് പ്രതികാരമായി ജറൂസലേമിലെ ബ്രിട്ടീഷ് കോൺസുലേറ്റ് അടച്ചുപൂട്ടാൻ ഇസ്രായേൽ തീരുമാനിച്ചിരുന്നു. എന്നാൽ ഇസ്രായേലിലെ യു.കെ കോൺസുലേറ്റിൽ ജോലി ചെയ്യുന്ന ബ്രിട്ടീഷ് നയതന്ത്രജ്ഞരുടെ തൊഴിൽ നഷ്ടപ്പെടുകയാണെങ്കിൽ, പകരം ലണ്ടൻ എംബസിയിലെ 27 ഇസ്രായേൽ നയതന്ത്രജ്ഞരെ പുറത്താക്കുമെന്ന് യു.കെ അംബാസഡർ സൈമൺ വാൾട്ടേഴ്സ് മുന്നറിയിപ്പ് നൽകി.
പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവുമായി ആലോചിച്ചാണ് കോൺസുലേറ്റ് അടച്ചുപൂട്ടാൻ തീരുമാനിച്ചതെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രി ഗിഡിയൻ സായർ വ്യക്തമാക്കിയിട്ടുണ്ട്. ഈ തീരുമാനം ഒക്ടോബർ 8-ന് നിലവിൽ വരുമെന്നാണ് അറിയിച്ചിരുന്നത്. പ്രതിസന്ധി പരിഹരിക്കാൻ യു.കെയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജൊനാഥൻ പവൽ രഹസ്യമായി ഇസ്രായേൽ സന്ദർശിച്ചെങ്കിലും ചർച്ചകൾ പരാജയപ്പെടുകയായിരുന്നു. കൂടാതെ റാമല്ലയിലെ ബ്രിട്ടീഷ് സപ്പോർട്ട് ടീമിന്റെ പ്രവർത്തനം അവസാനിപ്പിക്കാനും 12 ബ്രിട്ടീഷ് ഉദ്യോഗസ്ഥർക്ക് രാജ്യത്ത് പ്രവേശന വിലക്കേർപ്പെടുത്താനും ഇസ്രായേൽ പദ്ധതിയിടുന്നുണ്ട്.
adsadsadsasddsa

