ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്യാനാകില്ല: കേന്ദ്രത്തിനും തെരഞ്ഞെടുപ്പ് കമീഷനും സുപ്രീം കോടതി നോട്ടീസ്


ഷീബ വിജയൻ


മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഇടക്കാല ഹരജി സുപ്രീം കോടതി തള്ളി. ഏകപക്ഷീയമായാണ് പ്രത്യേക തീവ്ര പുനഃപരിശോധനയുമായി (എസ്.ഐ.ആർ) ബന്ധപ്പെട്ട നിരവധി തീരുമാനങ്ങൾ സി.ഇ.സി എടുത്തതെന്നാരോപിച്ചുള്ള ഹരജിയിൽ തെരഞ്ഞെടുപ്പ് കമീഷന്റെയും മറ്റ് എതിർകക്ഷികളുടെയും മറുപടി തേടിയ ശേഷമേ തുടർനടപടികൾ ഉണ്ടാകൂ എന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കുകയായിരുന്നു.

കേന്ദ്ര സർക്കാരിനും തെരഞ്ഞെടുപ്പ് കമീഷനും സി.ഇ.സി ഗ്യാനേഷ് കുമാർ, മറ്റ് തെരഞ്ഞെടുപ്പ് കമീഷണർമാരായ ഡോ. സുഖ്ബീർ സിംഗ് സിന്ധു, ഡോ. വിവേക് ജോഷി, ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണർ മനീഷ് ഗാർഗ്, ഡി.ജി (ഐ.ടി) സീമ ഖന്ന എന്നിവർക്ക് കോടതി നോട്ടീസ് അയച്ചു. തങ്ങളെ ഒഴിവാക്കി സി.ഇ.സി ഏകപക്ഷീയമായി തീരുമാനങ്ങളെടുത്തു എന്ന മറ്റ് രണ്ട് കമീഷണർമാരുടെ എതിർപ്പ് അവഗണിച്ചതിനെ തുടർന്നാണ് ഹരജി സമർപ്പിക്കപ്പെട്ടത്. തൽക്കാലം സി.ഇ.സിയെ സസ്പെൻഡ് ചെയ്താൽ തെരഞ്ഞെടുപ്പ് കമീഷന്റെ പ്രവർത്തനം സ്തംഭിക്കില്ലേ എന്ന് കോടതി ചോദിച്ചു. അതേസമയം പ്രത്യേക തീവ്ര പുനഃപരിശോധനയുമായി ബന്ധപ്പെട്ട് 'ഫോം 6'-ൽ വരുത്തിയ ഭേദഗതികൾ കോടതി അംഗീകരിച്ചിട്ടില്ലെന്നും രേഖകൾ ഹാജരാക്കുമ്പോൾ അത് പരിശോധിക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. മുപ്പതോളം സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 13 കോടി വോട്ടർമാരുടെ പേരുകൾ ഒഴിവാക്കിയ സംഭവത്തിൽ സ്വതന്ത്ര ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയിലും കോടതി മറുപടി തേടിയിട്ടുണ്ട്.

article-image

ffdsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed