മുന്നണിയിൽ വൻ പോര്: മുഖ്യമന്ത്രിക്കെതിരെ എഐസിസി പ്രസിഡന്റിന് പരാതി നൽകി അടൂർ പ്രകാശ്


ഷീബ വിജയൻ


യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് മുഖ്യമന്ത്രി വി.ഡി സതീശനെതിരെ എഐസിസി നേതൃത്വത്തിന് ഔദ്യോഗികമായി പരാതി നൽകി. ഡൽഹിയിൽ എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയ്ക്കാണ് പരാതി നൽകിയത്. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച 20 മിനിറ്റ് നീണ്ടുനിന്നു. രേഖാമൂലം നൽകിയ പരാതിയിൽ ഖാർഗെ വിശദാംശങ്ങൾ തേടിയിട്ടുണ്ട്. നാളെ രാഹുൽ ഗാന്ധിയുമായും അടൂർ പ്രകാശ് കൂടിക്കാഴ്ച നടത്തും.

പരാതി കൈമാറിയോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി 'യെസ്സിൽ' ഒതുക്കുകയായിരുന്നു. മുഖ്യമന്ത്രിക്കെതിരായ പരാതിയിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് യുഡിഎഫ് കൺവീനർ. താനറിയാതെ പല കാര്യങ്ങളും മുന്നണിക്കുള്ളിൽ നടക്കുന്നു എന്നാണ് കഴിഞ്ഞദിവസം അടൂർ പ്രകാശ് പറഞ്ഞത്. പലതീരുമാനങ്ങളും മുന്നണി കൺവീനർ അറിയുന്നത് മാധ്യമങ്ങളിലൂടെയാണെന്നും ഇത് ദുഃഖകരമായ അവസ്ഥയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇത് തുറന്നുപറയുന്നത് ജനങ്ങൾ അറിയണമെന്നു കരുതിയാണെന്നും അദ്ദേഹം പറയുകയുണ്ടായി. യു.ഡി.എഫ്. യോഗം അടുത്തകാലത്തൊന്നും നടന്നിട്ടില്ലെന്നും അതിനായി ചെയർമാൻ എന്ന നിലയിൽ മുഖ്യമന്ത്രിയാണ് മുൻകൈയെടുക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൺവീനർ എന്നനിലയിൽ താനുമായി ചർച്ചകളും ആലോചനയും നടക്കുന്നില്ലെന്നും യുഡിഎഫിലെ കക്ഷിനേതാക്കൾക്ക് കാബിനറ്റ് പദവി നൽകിയതിൽ കൺവീനർ എന്നനിലയിൽ താനുമായി ചർച്ചയോ തീരുമാനമെടുക്കുന്നതിനെക്കുറിച്ച് അറിയിക്കുകയോ ചെയ്തിട്ടില്ലെന്നും അടൂർ പ്രകാശ് ആരോപിച്ചിരുന്നു.

article-image

dsdsasdas

You might also like

  • Lulu Exchange
  • Straight Forward

Most Viewed