തെരഞ്ഞെടുപ്പ് കമ്മീഷന് നേരെ ജനരോഷം ഇരമ്പുന്നു: ഡൽഹിയിൽ പ്രതിഷേധക്കടൽ
ഷീബ വിജയൻ
ന്യൂഡൽഹി: തലസ്ഥാനത്ത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സമരം ശക്തമാകുന്നു. ഞായറാഴ്ച വൈകീട്ട് ഇന്ത്യ ഗേറ്റ് പരിസരത്ത് നിന്ന് ജന്തർ മന്തറിലേക്ക് പ്രതിഷേധ മാർച്ച് നടക്കും. സിറ്റിസൻ മാർച്ച് എന്ന പേരിൽ പ്രതിഷേധത്തിന് സമൂഹ മാധ്യമങ്ങളിലാണ് ആഹ്വാനമുയർന്നിരിക്കുന്നത്.
കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തിൽ പ്രതിഷേധക്കാർക്ക് പുറമേ മാധ്യമപ്രവർത്തകരെ അടക്കം പൊലിസ് മർദിച്ചു എന്ന് ആരോപിച്ചാണ് ഇന്നത്തെ പ്രതിഷേധം. അതേസമയം ചൊവ്വാഴ്ച ഇന്ത്യ സഖ്യത്തിന്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബർ 10ന് സിജെപിയുടെ നേതൃത്വത്തിൽ ജന്തർ മന്തറിലും പ്രതിഷേധം നടക്കും.
dsadsffsadsdf

