തലസ്ഥാനത്ത് വൻ രാഷ്ട്രീയ നാടകം: ശ്രീലേഖയെ അനുനയിപ്പിക്കാൻ ബിജെപി തന്ത്രം മെനയുന്നു


ഷീബ വിജയൻ


തിരുവനന്തപുരം: ആർ. ശ്രീലേഖയുടെ രാജി പിൻവലിപ്പിക്കാൻ അനുനയ നീക്കവുമായി ബിജെപി നേതൃത്വം. നാളെ ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ശ്രീലേഖയുമായി ചർച്ച നടത്തും. ശ്രീലേഖ ഇതുവരെ മാധ്യമങ്ങളോട് സംസാരിച്ചിട്ടില്ല. മേയർക്ക് രാജി കത്ത് നൽകിയ ശ്രീലേഖ നഗരസഭ സെക്രട്ടറിക്ക് രാജി നൽകിയിട്ടില്ല. രാവിലെ 11.52ന് ശാസ്തമംഗലം വാർഡിന്റെ വാട്സ്ആപ് ഗ്രൂപ്പിലിട്ട സന്ദേശത്തിലൂടെയാണ് രാജിക്കാര്യം ആർ. ശ്രീലേഖ അറിയിക്കുന്നത്. രാജി വ്യക്തിപരമായ കാരണങ്ങളാണെന്നും അവർ പറഞ്ഞു. 30ന് മേയർക്ക് രാജിക്കത്ത് നൽകി. തിങ്കളാഴ്ച് കോപ്പി കളക്ടർക്കും നൽകും. മേയർ കത്ത് രഹസ്യമാക്കിവെച്ചതോടെയാണ് രാജിക്കാര്യം പരസ്യമാക്കിയുള്ള ശ്രീലേഖയുടെ നീക്കം.

2024ൽ ആണ് സംസ്ഥാനത്തെ ആദ്യ വനിതാ ഡിജിപി ബിജെപിയിൽ ചേരുന്നത്. തുടർന്ന് തദ്ദേശ തെരഞ്ഞെടുപ്പിൽ മേയർ സ്ഥാനാർഥിയാക്കി പ്രചാരണം. ചരിത്രത്തിലാദ്യമായി തലസ്ഥാനഭരണം പിടിച്ചിട്ടും മേയർ സ്ഥാനത്തുനിന്ന് ശ്രീലേഖയെ വെട്ടി. അന്ന് മുതൽ തുടങ്ങിയ അതൃപ്തിയുടെ തുടർച്ചയാണ് രാജിഭീഷണി. ഏറ്റവും ഒടുവിൽ ദേശീയവനിതാ കമ്മീഷൻ അംഗത്വം ലഭിക്കാത്തതും കാരണമായി.

article-image

dsdfsdfsdfsdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed