40 കൊല്ലത്തെ റെക്കോർഡുകൾ തകർന്നു; ചരിത്രനേട്ടവുമായി ഇന്ത്യൻ റെയിൽവേ; പ്രതിദിന ടിക്കറ്റ് ബുക്കിങ് 22 ലക്ഷം കടന്നു
ഷീബ വിജയൻ
ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിദിന ടിക്കറ്റ് ബുക്കിങ് നേടി ഇന്ത്യൻ റെയിൽവേ. പാസഞ്ചർ റിസർവേഷൻ സിസ്റ്റത്തിലെ (PRS) പ്രതിദിന ബുക്കിങ് 22 ലക്ഷം കടന്നു. സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് (CRIS) വികസിപ്പിച്ചെടുത്ത പി.ആർ.എസ് 1986-ൽ മാനുവൽ രീതിക്ക് പകരമായാണ് അവതരിപ്പിച്ചത്. പിന്നീട് ഇത് ഓൺലൈൻ, മൊബൈൽ ടിക്കറ്റ് ബുക്കിങ്ങുകളെ പിന്തുണയ്ക്കുന്ന രീതിയിലേക്ക് വളരുകയായിരുന്നു. സി.ആർ.ഐ.എസ് പുറത്തുവിട്ട വിവരമനുസരിച്ച് സെപ്റ്റംബർ 7-ന് പി.ആർ.എസിലൂടെ ആകെ 22,26,786 ടിക്കറ്റുകൾ ബുക്ക് ചെയ്യപ്പെട്ടു. 2025 ഓഗസ്റ്റ് 19-ന് രേഖപ്പെടുത്തിയ 20,45,272 ടിക്കറ്റുകളുടെ മുൻ റെക്കോർഡിനേക്കാൾ 9 ശതമാനം വർധനവാണിത്. ടിക്കറ്റുകൾ ബുക്ക് ചെയ്യാനും റദ്ദാക്കാനും സീറ്റ് അലോട്ട്മെന്റ്, വെയ്റ്റ്‌ലിസ്റ്റ്, ആർ.എ.സി സ്റ്റാറ്റസ് എന്നിവ കൈകാര്യം ചെയ്യാനും പി.ആർ.എസ് സഹായിക്കുന്നു.
റെയിൽവേ റിസർവേഷൻ കൗണ്ടറുകൾ, ഐ.ആർ.സി.ടി.സി വെബ്‌സൈറ്റ്, മൊബൈൽ ആപ്പുകൾ, റെയിൽവൺ (RailOne) ആപ്പ് എന്നിവ വഴി യാത്രക്കാർക്ക് ഓൺലൈനായി നിലവിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കും.
Aasasasas

