ഇന്ധനവില വർധനവിനെതിരെ ഇന്ന് ഡെലിവറി ജീവനക്കാരുടെ രാജ്യവ്യാപക പണിമുടക്ക് ; അഞ്ച് മണിക്കൂർ സർവീസുകൾ മുടങ്ങും


ശാരിക l ദേശീയം

ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില വർധനവിനും കുറഞ്ഞ വേതനത്തിനുമെതിരെ ഡെലിവറി ജീവനക്കാർ ശനിയാഴ്ച അഞ്ച് മണിക്കൂർ രാജ്യവ്യാപക പണിമുടക്ക് നടത്തും. ഗിഗ് ആൻ്റ് പ്ലാറ്റ്ഫോം സർവീസസ് വർക്കേഴ്സ് യൂണിയൻ്റെ ആഹ്വാനപ്രകാരം ഉച്ചയ്ക്ക് 12 മണിമുതൽ വൈകുന്നേരം അഞ്ച് മണിവരെയാണ് പ്രതിഷേധം.

ദില്ലി: ഇന്ധനവില വർധനവിലും കുറഞ്ഞ വേതന നിരക്കിലും പ്രതിഷേധിച്ച് രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്ത് ഡെലിവറി ജീവനക്കാർ. ഇന്ന് ഉച്ചയ്ക്ക് 12 മണിമുതൽ വൈകുന്നേരം അഞ്ച് മണിവരെ ഡെലിവറി ജീവനക്കാർ പണിമുടക്കും.

ഗിഗ് ആന്റ് പ്ലാറ്റ്ഫോം സർവീസസ് വർക്കേഴ്സ് യൂണിയൻ ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. പെട്രോൾ, ഡീസൽ വില വർധനവ് മൂലം വരുമാനം നേടാൻ വലിയ ബുദ്ധിമുട്ട് നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. മുഴുവൻ ആപ്പ് അധിഷ്ഠിത സർവീസുകളും നിർത്തിവെച്ച് ജീവനക്കാർ പണിമുടക്കിൻ്റെ ഭാഗമാകണമെന്നും സംഘടന ആഹ്വാനം ചെയ്തു.

article-image

dfgdg

You might also like

  • Lulu Exchange
  • Straight Forward

Most Viewed