പ്രധാനമന്ത്രിയുടെ പ്രസംഗം ചട്ടലംഘനം; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി
ഷീബ വിജയൻ
തൃശൂർ: വനിതാ സംവരണം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് ആരോപിച്ച് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. എഐസിസി അംഗം അനിൽ അക്കരയാണ് പരാതി നൽകിയത്. ഔദ്യോഗിക സംവിധാനങ്ങൾ ഉപയോഗിച്ച് രാഷ്ട്രീയ പ്രചാരണം നടത്തിയെന്നും എതിരാളികളെ വ്യക്തിഹത്യ ചെയ്തെന്നും പരാതിയിൽ പറയുന്നു.
പ്രധാനമന്ത്രിയുടെ പ്രസംഗം നിരാശാജനകവും പക്ഷപാതപരവുമാണെന്ന് കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെയും ജയ്റാം രമേശും വിമർശിച്ചു. പ്രസംഗത്തിലുടനീളം രാഷ്ട്രീയ വിമർശനങ്ങൾ ഉന്നയിച്ചതിലൂടെ പ്രധാനമന്ത്രി പദവിയുടെ അന്തസ്സ് ഇല്ലാതാക്കിയെന്നും അവർ ആരോപിച്ചു. ദൂരദർശനിലൂടെയായിരുന്നു പ്രധാനമന്ത്രി കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്തത്.
aeswaswasw



