'ഭക്ഷണത്തിൽ പാറ്റകൾ, വൃത്തിഹീനമായ സാഹചര്യം'; ബിഗ് ബോസിനെതിരെ നടി സൊനാലി റൗട്ട്


ഷീബ വിജയൻ

മുംബൈ: ബിഗ് ബോസ് മറാത്തി ആറാം സീസണിനെതിരെ ഗുരുതര ആരോപണങ്ങളുമായി നടി സൊനാലി റൗട്ട്. ഷോയിൽ പങ്കെടുത്തതിനെത്തുടർന്ന് തനിക്ക് 'സ്‌കാബീസ്' എന്ന ചർമ്മരോഗം ബാധിച്ചുവെന്നും വൃത്തിഹീനമായ സാഹചര്യമാണ് ബിഗ് ബോസ് ഹൗസിലുള്ളതെന്നും താരം വെളിപ്പെടുത്തി. നിർമ്മാതാക്കൾക്കെതിരെ നടി വക്കീൽ നോട്ടീസ് അയച്ചു.

17 മത്സരാർത്ഥികൾക്കായി ഒരൊറ്റ ശുചിമുറി മാത്രമാണ് ഉണ്ടായിരുന്നതെന്നും അടുക്കളയിൽ എലികളും ഭക്ഷണത്തിൽ പാറ്റകളും പതിവായിരുന്നുവെന്നും സൊനാലി ആരോപിച്ചു. പുകവലിക്കുന്നതും ഭക്ഷണം കഴിക്കുന്നതും മാലിന്യങ്ങൾ തള്ളുന്നതും ഒരേ ശുചിമുറിയിലാണെന്നും പുറത്തു കാണുന്ന ഗ്ലാമറിനപ്പുറം ചൂഷണത്തിന്റെ യാഥാർത്ഥ്യമാണ് അവിടെയുള്ളതെന്നും നടി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

article-image

ോേ്േോ്േോ്

You might also like

  • Lulu Exchange
  • Straight Forward

Most Viewed