കണ്ണൂരിൽ സുഹൃത്തിനെ തലയ്ക്കടിച്ച് വീഴ്ത്തി ഓടിപ്പോയ യുവാവ് ട്രെയിൻ തട്ടി മരിച്ചു


ഷീബ വിജയൻ

കണ്ണൂർ: പാപ്പിനിശ്ശേരിയിൽ സുഹൃത്തിനെ ക്രൂരമായി മർദ്ദിച്ച ശേഷം ഓടിപ്പോയ യുവാവ് ട്രെയിൻ തട്ടി മരിച്ചു. പാപ്പിനിശ്ശേരി സ്വദേശി ഷഫീഖ് ആണ് മരിച്ചത്. ഷഫീഖിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രശാന്തൻ ആശുപത്രിയിൽ ചികിത്സയിലാണ്.

ശനിയാഴ്ച രാവിലെ പ്രശാന്തന്റെ വീട്ടിലെത്തിയ ഷഫീഖ് കുടിക്കാൻ വെള്ളം ചോദിക്കുകയും, പ്രശാന്തൻ അകത്തേക്ക് പോയപ്പോൾ കൈവശമുണ്ടായിരുന്ന ചുറ്റിക കൊണ്ട് തലയ്ക്കടിക്കുകയുമായിരുന്നു. അക്രമത്തിന് ശേഷം റെയിൽവേ ട്രാക്കിലേക്ക് ഓടിയ ഷഫീഖ് ട്രെയിൻ തട്ടി മരിക്കുകയായിരുന്നു. ഇരുവരും തമ്മിലുള്ള ശത്രുതയുടെ കാരണം വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചു.

article-image

ോേ്്ോേ്ോേ

You might also like

  • Lulu Exchange
  • Straight Forward

Most Viewed