ബ്രാഞ്ചിൽ പോകാതെ തന്നെ ഇൻഷുറൻസ് സേവനങ്ങൾ; മൈഎൽഐസി ആപ്പ് അവതരിപ്പിച്ചു


ഷീബ വിജയൻ

ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി) ഉപഭോക്താക്കൾക്കായി 'മൈഎൽഐസി' (MyLIC) എന്ന പേരിൽ പുതിയ മൊബൈൽ ആപ്പ് പുറത്തിറക്കി. പുതിയ പോളിസികൾ എടുക്കാനും നിലവിലുള്ളവയുടെ വിവരങ്ങൾ അറിയാനും ഇനി ബ്രാഞ്ച് ഓഫീസുകൾ നേരിട്ട് സന്ദർശിക്കേണ്ടതില്ല. മുംബൈയിൽ നടന്ന ചടങ്ങിൽ ഫിനാൻഷ്യൽ സർവീസസ് ഡിപ്പാർട്ട്മെന്റ് സെക്രട്ടറി എം. നാഗരാജുവാണ് ആപ്പ് ഉദ്ഘാടനം ചെയ്തത്.

ഡിജിറ്റൽ ഇന്നൊവേഷൻ ആൻഡ് വാല്യൂ എൻഹാൻസ്‌മെന്റ് (DIVE) പ്ലാറ്റ്‌ഫോമിന് കീഴിലാണ് ആപ്പ് പ്രവർത്തിക്കുന്നത്. പ്രീമിയം അടയ്ക്കുന്നതിനും ആനുകൂല്യങ്ങൾ മനസ്സിലാക്കുന്നതിനും പുറമെ ഇ-കെവൈസി പൂർത്തിയാക്കാനും പേപ്പർ ജോലികളില്ലാതെ ലോണിന് അപേക്ഷിക്കാനും ആപ്പിലൂടെ സാധിക്കും. കാലാവധി കഴിഞ്ഞ പോളിസികൾ പുതുക്കാനുള്ള സൗകര്യവും ഇതിൽ ലഭ്യമാണ്. ഡിജിറ്റൽ സാങ്കേതികവിദ്യയിലൂടെ പേപ്പർ ജോലികൾ കുറയ്ക്കാനും സേവനങ്ങൾ വേഗത്തിലാക്കാനുമാണ് എൽഐസി ഇതിലൂടെ ലക്ഷ്യമിടുന്നത്.

article-image

eqwawwqwaq

You might also like

  • Lulu Exchange
  • Straight Forward

Most Viewed