ഇന്ത്യൻ റെയിൽവേക്ക് 173-ാം പിറന്നാൾ; കുതിപ്പ് വന്ദേ ഭാരതിലേക്കും ബുള്ളറ്റ് ട്രെയിനുകളിലേക്കും


ഷീബ വിജയൻ

ഇന്ത്യയുടെ ജീവനാഡിയായ ഇന്ത്യൻ റെയിൽവേ ഇന്ന് അതിന്റെ 173-ാം വാർഷികം ആഘോഷിക്കുന്നു. 1853 ഏപ്രിൽ 16-ന് ഉച്ചയ്ക്ക് 3.35-നായിരുന്നു ഇന്ത്യയുടെ ചരിത്രം മാറ്റിക്കുറിച്ച ആദ്യ തീവണ്ടി യാത്ര നടന്നത്. ബോംബെയിലെ ബോറി ബന്ദറിൽ നിന്ന് താനെയിലേക്കുള്ള 34 കിലോമീറ്റർ ദൂരം 400 യാത്രക്കാരുമായാണ് 'സാഹിബ്', 'സിന്ധ്', 'സുൽത്താൻ' എന്നീ മൂന്ന് ആവി യന്ത്രങ്ങൾ ചരിത്രത്തിലേക്ക് ചൂളം വിളിച്ചു പാഞ്ഞത്.

ബ്രിട്ടീഷുകാർ വ്യാവസായിക ആവശ്യങ്ങൾക്കായി തുടക്കമിട്ട റെയിൽവേ ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ വാർത്താ ശൃംഖലകളിൽ ഒന്നായി വളർന്നു. ആവി യന്ത്രങ്ങളിൽ നിന്ന് ഡീസലിലേക്കും പിന്നീട് വൈദ്യുതിയിലേക്കും മാറിയ റെയിൽവേ ഇന്ന് വന്ദേ ഭാരത്, അമൃത് ഭാരത് തുടങ്ങിയ അതിവേഗ ട്രെയിനുകളിലൂടെ വിസ്മയം തീർക്കുകയാണ്. രാജധാനിയും ശതാബ്ദിയും കടന്ന് വരാനിരിക്കുന്ന ബുള്ളറ്റ് ട്രെയിനുകൾ ഇന്ത്യയുടെ യാത്രാസങ്കൽപ്പങ്ങളെത്തന്നെ മാറ്റാൻ ഒരുങ്ങുന്നു. കശ്മീർ മുതൽ കന്യാകുമാരി വരെയുള്ള കോടിക്കണക്കിന് മനുഷ്യരെയും വൈവിധ്യമാർന്ന സംസ്കാരങ്ങളെയും കൂട്ടിയിണക്കുന്ന ഈ ഇരുമ്പുപാളങ്ങൾ ഇന്നും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നെടുംതൂണായി നിലകൊള്ളുന്നു.

article-image

adsssda

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed