കർണാടകയിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് റോഡ് ടാക്സ് ഏർപ്പെടുത്തി; സാധാരണക്കാർക്ക് തിരിച്ചടി


ഷീബ വിജയൻ

ബംഗളൂരു: ഇലക്ട്രിക് വാഹനങ്ങൾക്ക് (ഇവി) നൽകിയിരുന്ന നികുതി ഇളവുകൾ പിൻവലിച്ച് കർണാടക സർക്കാർ. സംസ്ഥാനത്ത് വിൽക്കുന്ന ഇലക്ട്രിക് വാഹനങ്ങൾക്ക് ഇനി മുതൽ ലൈഫ് ടൈം ടാക്സ് ഏർപ്പെടുത്തുന്നതിനുള്ള മോട്ടോർ വെഹിക്കിൾ ടാക്സേഷൻ ഭേദഗതി ബിൽ സർക്കാർ പാസാക്കി. പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ 25 ലക്ഷം രൂപയിൽ താഴെ വിലയുള്ള ഇലക്ട്രിക് കാറുകൾക്കും ആദ്യമായി നികുതി ബാധകമാകും. നേരത്തെ 25 ലക്ഷത്തിന് മുകളിൽ വിലയുള്ള പ്രീമിയം വാഹനങ്ങൾക്ക് മാത്രമായിരുന്നു നികുതിയുണ്ടായിരുന്നത്.

വാഹനത്തിന്റെ എക്സ്-ഷോറൂം വിലയെ അടിസ്ഥാനമാക്കി സ്ലാബുകളായി തിരിച്ചാണ് നികുതി നിശ്ചയിച്ചിരിക്കുന്നത്. 10 ലക്ഷം രൂപയിൽ താഴെ വിലയുള്ള വാഹനങ്ങൾക്ക് 5 ശതമാനവും 10 ലക്ഷം മുതൽ 25 ലക്ഷം രൂപ വരെ വിലയുള്ളവയ്ക്ക് 8 ശതമാനവുമാണ് ലൈഫ് ടൈം ടാക്സ്. 25 ലക്ഷത്തിന് മുകളിൽ വിലയുള്ള വാഹനങ്ങൾക്ക് നിലവിലുള്ള 10 ശതമാനം നികുതി തന്നെ തുടരും. എന്നാൽ സാധാരണക്കാർ കൂടുതലായി ഉപയോഗിക്കുന്ന ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളെ ഈ പുതിയ നികുതി പരിധിയിൽ നിന്നും സർക്കാർ ഒഴിവാക്കിയിട്ടുണ്ട്.

2017-ൽ ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാൻ റോഡ് ടാക്സ് പൂർണ്ണമായും ഒഴിവാക്കിയ ആദ്യ സംസ്ഥാനങ്ങളിലൊന്നായിരുന്നു കർണാടക. എന്നാൽ വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ കുറഞ്ഞ വിലയുള്ള കാറുകൾക്കും നികുതി ഏർപ്പെടുത്തുന്നത്. ഡൽഹി, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങൾ ഇലക്ട്രിക് വാഹനങ്ങൾക്ക് വലിയ ഇളവുകളും സബ്സിഡികളും തുടരുന്ന സാഹചര്യത്തിലാണ് കർണാടകയുടെ ഈ പുതിയ നീക്കം. ഇത് സംസ്ഥാനത്തെ ഇലക്ട്രിക് വാഹന വിപണിയെയും സാധാരണക്കാരായ ഉപഭോക്താക്കളെയും എങ്ങനെ ബാധിക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.

article-image

FGFGFGGHGH

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed