പാലക്കാട് പടക്കം പൊട്ടുന്നതിനിടെ യുവാവിന് ദാരുണാന്ത്യം


ഷീബ വിജയൻ

പാലക്കാട് ശ്രീകൃഷ്ണപുരത്ത് വിഷു ആഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. ശ്രീകൃഷ്ണപുരം സ്വദേശി ദിലീപ് (34) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി എട്ടേമുക്കാലോടെ ഗുണ്ട് കയ്യിലിരുന്ന് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ദിലീപിനെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി പതിനൊന്ന് മണിയോടെ മരണം സംഭവിക്കുകയായിരുന്നു. സമാനമായ രീതിയിൽ കോഴിക്കോട് കൊയിലാണ്ടിയിലും പടക്കം പൊട്ടിത്തെറിച്ച് അദ്വൈത് എന്ന പതിനാറുകാരനും കഴിഞ്ഞ ദിവസം മരിച്ചിരുന്നു.

article-image

QWWQWAAQSW

You might also like

  • Lulu Exchange
  • Straight Forward

Most Viewed