ചായ കുടിക്കുന്നവർ പശുവിനെ കൊല്ലുന്നവർ; വിചിത്ര വാദവുമായി സാധ്വി ശ്രദ്ധ ഗോപാൽ


ശാരിക I ദേശീയം

ഒരിടവേളയ്ക്ക് ശേഷം പശുവുമായി ബന്ധപ്പെട്ട വിചിത്രമായ ഒരു പരാമർശം രാജ്യത്ത് വീണ്ടും ചർച്ചയാകുന്നു. ചായ കുടിക്കുന്നവർ പശുവിനെ കൊല്ലുന്നവരാണെന്നും ഹിന്ദുക്കൾ ചായ കുടിക്കുന്നത് ഹൈന്ദവ സംസ്കാരത്തിന് വിരുദ്ധമാണെന്നുമാണ് രാജസ്ഥാൻ സ്വദേശിനിയായ സാധ്വി ശ്രദ്ധ ഗോപാലിന്റെ പുതിയ വാദം. വ്യാസ് പീഠത്തിൽ വെച്ച് ഇവർ നടത്തിയ പ്രസംഗത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വലിയ രീതിയിലുള്ള പരിഹാസങ്ങളും വിമർശനങ്ങളുമാണ് ഉയരുന്നത്.

ചായ ഇല്ലാതിരുന്ന കാലത്ത് നമ്മുടെ മുൻഗാമികൾ ജീവിച്ചിരുന്നില്ലേ എന്നും ചായ കുടിക്കാത്തത് കൊണ്ട് അവർ മരിച്ചുപോയിട്ടില്ലല്ലോ എന്നും സാധ്വി ചോദിക്കുന്നു. ചായ ശീലം ഉപേക്ഷിക്കാൻ ശ്രമിക്കുമ്പോൾ ചിലപ്പോൾ തല പൊട്ടിപ്പോകുന്നതുപോലെ തോന്നിയേക്കാം, എങ്കിലും അത് ഒഴിവാക്കണമെന്നാണ് ഇവരുടെ ഉപദേശം. ചായ കുടിക്കാതെ ജീവിക്കുന്ന സമൂഹങ്ങൾ ഇന്നുമുണ്ടെന്നും ഇവർ പ്രസംഗത്തിൽ അവകാശപ്പെടുന്നു.

സംസ്കാര സംരക്ഷണത്തിന്റെ പേരിൽ ശ്രദ്ധ ഗോപാൽ നടത്തിയ ഈ പരാമർശത്തെ പരിഹസിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ചായ കുടിക്കുന്നതും പശുവിനെ കൊല്ലുന്നതും തമ്മിൽ എന്ത് ബന്ധമാണുള്ളതെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ചോദിക്കുന്നു. ശാസ്ത്രീയമായ യാതൊരു അടിസ്ഥാനവുമില്ലാത്ത ഇത്തരം കാര്യങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെയും വിമർശനം ശക്തമാണ്. മുൻപും ഇവരുടെ പല പ്രസംഗങ്ങളും സമാനമായ രീതിയിൽ വിവാദങ്ങൾക്ക് വഴി വെച്ചിട്ടുണ്ട്.

article-image

dsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed