ഇ.കെ സലീമിന് കെ.സി.എയും എസ്.ജി.എഫും യാത്രയയപ്പ് നൽകി
പ്രദീപ് പുറവങ്കര
മനാമ: കാൽ നൂറ്റാണ്ടിലേറെ നീണ്ട ബഹ്റൈൻ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പ്രമുഖ സാമൂഹ്യ പ്രവർത്തകൻ ഇ.കെ സലീമിന് കേരള കാത്തലിക് അസോസിയേഷനും സ്റ്റുഡൻസ് ഗൈഡൻസ് ഫോറവും ചേർന്ന് യാത്രയയപ്പ് നൽകി.
കെ.സി.എ ഹാളിൽ നടന്ന ചടങ്ങിൽ സ്റ്റുഡൻസ് ഗൈഡൻസ് ഫോറം ചെയർമാൻ എബ്രഹാം ജോൺ ആമുഖ ഭാഷണവും കെ.സി.എ പ്രസിഡന്റ് ജയിംസ് ജോൺ മുഖ്യപ്രഭാഷണവും നടത്തി. ചടങ്ങിൽ ഇ.കെ സലീമിന് ആദരസൂചകമായി പൊന്നാട അണിയിച്ചു. തുടർന്ന് ബി.എഫ്.സി മാർക്കറ്റിങ് മാനേജർ അനൂപ് പ്രവീൺകുമാർ, ബെന്നി സക്കറിയക്കൊപ്പം സ്റ്റുഡൻസ് ഗൈഡൻസ് ഫോറത്തിന് വേണ്ടിയുള്ള ഉപഹാരം അദ്ദേഹത്തിന് കൈമാറി.
സയ്യിദ് റമദാൻ നദ്വി, മുഹമ്മദ് മുഹിയുദ്ദീൻ, ബിനു കുന്നന്താനം, ബദറുദ്ദീൻ പൂവാർ, ഗഫൂർ മൂകതല, നൗഷാദ് മഞ്ഞപ്ര, ഇ.വി രാജീവൻ, റഷീദ് മാഹി തുടങ്ങി ബഹ്റൈനിലെ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.
തനിക്ക് ലഭിച്ച സ്നേഹാദരങ്ങൾക്ക് മറുപടി പ്രസംഗത്തിൽ ഇ.കെ സലിം നന്ദി രേഖപ്പെടുത്തി. കെ.സി.എ വനിതാ വിഭാഗം പ്രതിനിധി എൽമി വിൻസന്റ് പരിപാടികൾ നിയന്ത്രിക്കുകയും ചടങ്ങിന് നന്ദി അർപ്പിക്കുകയും ചെയ്തു.
xvxv

