എൻസിപിയിൽ പോര് മുറുകുന്നു; ശശീന്ദ്രൻ മാറണമെന്ന് പി.സി. ചാക്കോ


ഷീബ വിജയൻ
കോഴിക്കോട്: എലത്തൂർ നിയമസഭാ സീറ്റിനെ ചൊല്ലി എൻസിപിയിൽ തർക്കം രൂക്ഷമാകുന്നു. എ.കെ. ശശീന്ദ്രൻ ഇത്തവണ മത്സരരംഗത്ത് നിന്ന് സ്വയം മാറണമെന്ന് പാർട്ടി തിരഞ്ഞെടുപ്പ് സമിതി യോഗത്തിൽ സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോ ആവശ്യപ്പെട്ടു. ഏഴ് തവണ മത്സരിച്ച ശശീന്ദ്രൻ പുതുമുഖങ്ങൾക്ക് അവസരം നൽകണമെന്നാണ് ചാക്കോയുടെ നിലപാട്.

എന്നാൽ താൻ സ്വയം മാറില്ലെന്നും പാർട്ടിക്ക് വേണമെങ്കിൽ സ്ഥാനാർത്ഥിത്വം നിഷേധിക്കാമെന്നും ശശീന്ദ്രൻ തിരിച്ചടിച്ചു. കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലും ശശീന്ദ്രനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ തർക്കമുണ്ടായിരുന്നു. വിഷയം ചർച്ച ചെയ്യാൻ ഒമ്പതിന് വീണ്ടും യോഗം ചേരും. ഇതിനിടെ, എലത്തൂർ സീറ്റ് സിപിഎം ഏറ്റെടുക്കണമെന്ന ആവശ്യവും ഇടത് മുന്നണിക്കുള്ളിൽ ഉയരുന്നുണ്ട്.

article-image

cxvdfcds

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed