സുരക്ഷാ മുൻകരുതൽ: ജുഫൈറിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു തുടങ്ങി; സഹകരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം


പ്രദീപ് പുറവങ്കര

മനാമ: മേഖലയിൽ നിലനിൽക്കുന്ന അടിയന്തര സാഹചര്യം കണക്കിലെടുത്ത് ബഹ്‌റൈനിലെ ജുഫൈർ (Juffair) മേഖലയിലുള്ള സ്വദേശികളെയും വിദേശി താമസക്കാരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിത്തുടങ്ങി. ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയമാണ് ഇന്നുച്ചയോടെ ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ചത്.

അമേരിക്കൻ അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനം ഉൾപ്പെടെ സ്ഥിതി ചെയ്യുന്ന അതീവ സുരക്ഷാ പ്രാധാന്യമുള്ള മേഖലയായതിനാലാണ് ജുഫൈറിൽ മുൻകരുതൽ നടപടികൾ കർശനമാക്കിയത്. ഒഴിപ്പിക്കൽ നടപടികളുമായി പൊതുജനങ്ങൾ പൂർണ്ണമായും സഹകരിക്കണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു. സുരക്ഷാ ഉദ്യോഗസ്ഥർ നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും പരിഭ്രാന്തരാകേണ്ടതില്ലെന്നും അധികൃതർ വ്യക്തമാക്കി.

മേഖലയിൽ മിസൈൽ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് ഇത്തരമൊരു നീക്കം. കൂടുതൽ വിവരങ്ങൾക്കായി ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കാൻ മന്ത്രാലയം നിർദ്ദേശിച്ചു.

article-image

ddfgg

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed