റിപ്പബ്ലിക് ദിനം: ട്രെയിൻ അട്ടിമറി സാധ്യതയെന്ന് മുന്നറിയിപ്പ്; റെയിൽവേയിൽ അതീവ ജാഗ്രത
ശാരിക l ദേശീയം l ന്യൂഡൽഹി:
ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷത്തിനിടെ ട്രെയിൻ അട്ടിമറിക്ക് സാധ്യതയെന്ന റിപ്പോർട്ടിനെ തുടർന്ന് ആർപിഎഫ് ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു. കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പിനെ തുടർന്ന് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് ഉദ്യോഗസ്ഥർ പരിശോധന കർശനമാക്കി.
റെയിൽവേ ട്രാക്കുകൾക്ക് സമീപം നിർമാണ സാമഗ്രികളോ മറ്റ് വസ്തുക്കളോ അശ്രദ്ധമായി ഇടുന്നത് ഒഴിവാക്കണം. റെയിൽ പാളങ്ങളിൽ അസ്വാഭാവികമായി എന്തെങ്കിലും കണ്ടാൽ ഉടൻ തന്നെ റിപ്പോർട്ട് ചെയ്യണമെന്ന് പൊതുജനങ്ങൾക്ക് നിർദേശം നൽകി.
മുന്നറിയിപ്പിനെ തുടർന്ന് പ്രധാന റെയിൽവേ സ്റ്റേഷനുകളിലും പരിസരങ്ങളിലും നിരീക്ഷണം ശക്തമാക്കി. അനിഷ്ട സംഭവങ്ങൾ തടയുന്നതിനുള്ള എല്ലാ മുൻകരുതലും സ്വീകരിച്ചെന്ന് ആർപിഎഫ് വ്യക്തമാക്കി.
hfgh


